തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു. നാളെയും ഇത്തരത്തിൽ മഴ ലഭ്യമാകുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മഴ കനത്തതിനെ തുടർന്ന് സംസ്ഥാനത്തെ നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചത്. ശക്തമായ തിരമാലകൾക്ക് സാധ്യതയുള്ളതിനാൽ കേരളാ തീരത്ത് മീൻപിടുത്തക്കാർ രണ്ട് ദിവസത്തേക്ക് കടലിൽ പോകരുതെന്ന് കാലാവസ്ഥ കേന്ദ്രം അറിയിച്ചു. കോട്ടയത്തും എറണാകുളത്തും ആലപ്പുഴയിലും പുലർച്ചെ മുതൽ മഴയുണ്ട്. തിരുവനന്തപുരത്ത് ഇന്നലെ രാത്രിയോടെ ആരംഭിച്ച കനത്ത മഴ രാവിലെയും തുടരുകയാണ്
ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ ഓറഞ്ച് അലേർട്ട്. കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ നാളെ യെല്ലോ അലേർട്ട് മുന്നറിയിപ്പും നൽകി.