മുക്കം: മുക്കത്ത് വയോധികയെ പീഡിപ്പിച്ചു സ്വർണ്ണം കവർന്ന കേസിലെ പ്രതി കൊണ്ടോട്ടി സ്വദേശി മുജീബ് റഹ്മാനെന്ന കൊടും ക്രിമിനൽ മോഷ്ടിച്ച സ്വർണ്ണം വിറ്റത് കൊടുവള്ളിയിൽ കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ച ജ്വല്ലറിയിലെ ജീവനക്കാരൻ ജോലി ചെയ്ത സ്ഥാപനത്തിൽ. ഈ പശ്ചാത്തലത്തിൽ മുക്കം സി.ഐ ഉൾപ്പെടെയുള്ള 5 പോലീസ് ഉദ്യോഗസ്ഥർ നിരീക്ഷണത്തിൽ പോയി.
ദിവസങ്ങൾക്കു മുൻപ് തെളിവെടുപ്പിനായി ഇവർ ഈ ജ്വല്ലറിയിൽ എത്തിയിരുന്നു. ഈ സാഹചര്യം കണക്കിലെടുത്തതാണ് ഉദ്യോഗസ്ഥർ കോവിഡ് നിരീക്ഷണത്തിൽ പ്രവേശിച്ചത്

