കേരളത്തില്‍ കാലവര്‍ഷം എത്തിയതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ ഔദ്യോഗിക സ്ഥിരീകരണം. മുന്‍പ് സൂചിപ്പിച്ചതിനെക്കാള്‍ മൂന്ന് ദിവസം മുന്‍പാണ് കാലവര്‍ഷം എത്തിയിരിക്കുന്നത്. ജൂണ്‍ ഒന്നിന് എത്തിയേക്കുമെന്നായിരുന്നു മുന്‍ സൂചനകള്‍.
തുടര്‍ച്ചയായ രണ്ട് ദിവസം സംസ്ഥാനത്താകെയുള്ള 14 മഴമാപിനികളിലും രണ്ടര മില്ലി മീറ്റര്‍ മഴ ലഭിച്ചതായി കണ്ടെത്തി. ഇതാണ് കാലവര്‍ഷം എത്തിയെന്ന് സ്ഥിരീകരിക്കാനുള്ള ഔദ്യോഗിക മാനദണ്ഡം. ഇത് സ്ഥിരീകരിച്ചതോടെയാണ് കാലവര്‍ഷം കേരളത്തിലെത്തിയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിപ്പ് നല്‍കിയത്. മെയ് 27ന് കേരളത്തില്‍ കാലവര്‍ഷം എത്തിയേക്കുമെന്നായിരുന്നു കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ നേരത്തെയുള്ള മുന്നറിയിപ്പ്. പടിഞ്ഞാറന്‍ കാറ്റ് കേരളത്തില്‍ സജീവമായിരുന്നു. ഒപ്പം മേഘങ്ങളുടെ സാന്നിധ്യവും ഉണ്ടായിരുന്നു.
വരുന്ന മൂന്ന് നാല് ദിവസങ്ങള്‍ക്കകം മദ്ധ്യ അറേബ്യന്‍ കടലിലും കേരളത്തിലാകെയും തമിഴ്നാട്ടിലും കര്‍ണാടകയിലുമുളള ചിലയിടങ്ങളിലും ഇടവപ്പാതി മഴയെത്തും. എന്നാല്‍ ആദ്യ ആഴ്ചകളില്‍ മഴ കനക്കില്ല. ജൂണ്‍ പകുതിയോടെ മാത്രമേ സംസ്ഥാനത്ത് മഴ കനക്കൂ എന്നും പ്രവചനമുണ്ട്. മേയ് 28 മുതല്‍ ജൂണ്‍ ഒന്നുവരെ ഒറ്റപ്പെട്ട കനത്തമഴയുണ്ടാകുമെന്ന് മുന്‍പ് പ്രവചനമുണ്ടായിരുന്നു.