ആലപ്പുഴ : രണ്ടു ദിവസം മുൻപ് അബുദാബിയിൽ നിന്നുമെത്തിയ കോവിഡ് നിരീക്ഷണത്തിൽ കഴിയുന്ന ചെങ്ങന്നൂർ പണ്ടനാട് സ്വദേശി ജോസ് ജോയി (38) മരിച്ചു. കരൾ സംബന്ധമായ രോഗമുള്ള വ്യക്തിയായിരുന്നു ഇദ്ദേഹം. ഇയാളുടെ സ്രവം നേരത്തെ പരിശോധനയ്ക്ക് അയച്ചിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു.
ഇന്ന് ഉച്ചയോടെ ആലപ്പുഴ മെഡിക്കൽ കോളജിൽ വെച്ചായിരുന്നു മരണം സംഭവിച്ചത്. അബുദാബിയിൽ നിന്നുമെത്തിയ ഇയാൾ ഹരിപ്പാട് കോവിഡ് കെയർ സെന്ററില്‍ നിരീക്ഷണത്തിലായിരുന്നു. നാളെയോടെ സ്രവ പരിശോധന ഫലം ലഭ്യമാകുമെന്നാണ് വിവരം