Kerala

ഹേമ ചന്ദ്രൻ ഐ പി എസിന് അഭിമാനത്തോടെ പടിയിറങ്ങാം

തിരുവനന്തപുരം : തന്റെ കാക്കിക്കുള്ളിലെ വർഷങ്ങൾ നീണ്ടു നിന്ന സേവന പ്രവർത്തനത്തിനൊടുവിൽ ഹേമ ചന്ദ്രൻ ഐ പി എസ് സർവീസിൽ നിന്നും വിട പറയുന്നു. കഴിഞ്ഞ മൂന്ന് വർഷമായി ഫയർ ആൻഡ് റെസ്ക്യൂ ഡയറക്ടർ ജനറലായി പ്രവർത്തിക്കുന്ന ഇദ്ദേഹം. സേനയിൽ പ്രവർത്തനം ആരംഭിച്ച ശേഷം അഗ്നിശമന സേനഏറെആധുനികവൽക്കരിക്കപ്പെടുകയും ജനകീയമാവുകയും ചെയ്തു.

കോവിഡ് കാലത്ത് നിരവധി പ്രവർത്തനങ്ങളിലൂടെ ജനങ്ങൾക്ക് ഏറെ സഹായമായ അഗ്നിശമനസേനയുടെ മേധാവിയായി വിരമിക്കാൻ കഴിയുന്നതിൽ സന്തോഷമാണെന്നും. നാട്ടുകാർ അത്രമേൽ ബുദ്ധിമുട്ടി നിൽക്കുന്ന സമയത്ത് സാമൂഹിക പ്രതിബദ്ധത മുൻ നിർത്തി, അണു നശീകരണം നടത്തിയും, മരുന്നുകൾ വീട്ടിൽ എത്തിച്ചും നാടിനു മാതൃകയാവാൻ കഴിഞ്ഞ ഒരു വിഭാഗമാണ് അഗ്നിശമനസേനയെന്നും . കാക്കിയണിഞ്ഞുള്ള അവസാന ജീവിത കാലയളവ് സേനക്കൊപ്പം ചേരാൻ കഴിഞ്ഞത് ഭാഗ്യമായി കാണുന്നുവെന്നും ഹേമ ചന്ദ്രൻ ഐ പിഎസ്കുന്ദമംഗലംന്യൂസ്ഡോട്കോമിനോടായി ഫോൺ സംഭാഷണത്തിൽപറഞ്ഞു.

സർവീസിൽ നിന്നും വിട വാങ്ങൽ ചടങ്ങ് നാളെ നടക്കാനിരിക്കെ . സംസ്ഥാന ഫയർ ഫോഴ്‌സ് ഓഫീസേഴ്സ് അസോസിഷന്റെ നേതൃത്വത്തിൽ യാത്രയയപ്പിന്റെ ഭാഗമായി ഉപഹാരം നൽകി. മുഖ്യ മന്ത്രി പിണറായി വിജയനാണ് ഉദ്യോഗസ്ഥനുള്ള ഉപഹാരം കൈമാറിയത്. ഡി ജി പി ലോകനാഥ്‌ ബെഹ്റ , കേരള ഫയർ ഫോഴ്‌സ് ഓഫീസേഴ്സ് അസോസിഷന്റെ പ്രസിഡന്റ് ബാബു പിലാശ്ശേരി എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

പ്രകൃതി ദുരന്തങ്ങളിൽ ആദ്യം ഓടിയെത്തുന്ന നാട്ടുകാർക്കു വേണ്ട പരിശീലനം നടത്തുന്ന കമ്മ്യൂണിറ്റി റെസ്ക്യൂ വോളിയന്റർ സ്‌കീം പ്രഖ്യാപനം സർക്കാർ നടത്തിയപ്പോൾ അതിനെ ഫലപ്രദമായി നടത്തിയിരുന്നത് ഇദ്ദേഹത്തിന്റെ നേതൃത്വത്തിലായിരുന്നു. ഇത് വരുന്ന കാലത്തിനു മുതൽക്കൂട്ടാണ്. ഓഫീസർ മാർക്കുള്ള പരിശീലന അക്കാദമി കൂടുതലായി വിപുലീകരിച്ചതും ഇദ്ദേഹത്തിന്റെ കാലഘട്ടത്തിലാണ്.

കഴിഞ്ഞ മൂന്നു വർഷങ്ങൾക്കു മുൻപ് അഗ്നിശമന സേന വിഭാഗത്തിന്റെ നേതൃത്വം ഏറ്റെടുത്ത ഹേമ ചന്ദ്രൻ ഐ പി എസ്. ഫയർ ആൻഡ് റെസ്ക്യൂ വിഭാഗത്തിനെ ഈ കാലയളവിൽ ജനകീയമാക്കുന്നതിൽ കൂടുതൽ ഇടപെടലുകൾ നൽകിയ വ്യക്തിയാണ്. ജനങ്ങളിലേക്ക് ഇറങ്ങി ചെല്ലാനുള്ള നിർദ്ദേശങ്ങൾക്ക് മുതൽ കൂട്ടാവുന്നതായിരുന്നു ഇദ്ദേഹത്തിന്റെ നടപടികളെന്ന് കേരള ഫയർ ഫോഴ്‌സ് ഓഫീസേഴ്സ് അസോസിഷന്റെ പ്രസിഡന്റ് ബാബു പിലാശ്ശേരി അഭിപ്രായപ്പെട്ടു.

ആദ്യകാലത്ത് എന്തെങ്കിലും വിഷയം ഉണ്ടായ ശേഷം ജനങ്ങൾ ആവശ്യവുമായി ബന്ധപ്പെടുമ്പോൾ മാത്രമാണ് ഫയർ ആൻഡ് റെസ്ക്യൂ ഇടപെട്ടിരുന്നത്. എന്നാൽ ഇന്ന് ബോധവൽക്കരണത്തിനും മറ്റു ജനകീയ ഇടപെടലുകൾക്കുമായി അഗ്നിശമന സേന വീടുകളിൽ എത്തി തുടങ്ങി. ഒപ്പം കട്ടിപ്പാറ പ്രകൃതി ദുരന്തം സംഭവിച്ച സമയത്ത് കൺട്രോളിങ് ഓഫീസർ ആയി പ്രവർത്തിച്ച തന്നെ നേരിട്ട് ബന്ധപ്പെട്ട് നടപടികൾ സ്വീകരിച്ചത് ഇന്നും മറക്കാനാവാത്ത അനുഭവമാണെന്നും കേരള ഫയർ ഫോഴ്‌സ് ഓഫീസേഴ്സ് അസോസിഷന്റെ സംസ്ഥാന പ്രസിഡന്റ് ബാബു പിലാശ്ശേരി പറഞ്ഞു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!