കുന്ദമംഗലം: ഗ്രാമ പഞ്ചായത്തിൽ ഗുരുതരമായ അസുഖങ്ങൾ ബാധിച്ചവർക്കുള്ള ജീവൻ രക്ഷാമരുന്നുകൾ വിതരണം ചെയ്തു . ഗവൺമെൻ്റ് ഉത്തരവിൻ പ്രകാരം ഗുരുതര രോഗ ബാധയുള്ളവർക്ക് മരുന്നുകൾ നൽകുന്നതിനായി കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് പ്രത്യേക പ്രോജക്ട് തയ്യാറാക്കിയാണ് മരുന്ന് വിതരണം നടത്തിയത്. കുന്ദമംഗലം കുടുബാരോഗ്യ കേന്ദ്രം വഴി നടപ്പിലാക്കുന്ന പ്രോജക്ടിൻ്റെ ഉദ്ഘാടനം പ്രസിഡണ്ട് ലീന വാസുദേവൻ നിർവ്വഹിച്ചു.
വൈസ്.പ്രസിഡണ്ട് കെ പി കോയ, ആരോഗ്യ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർപേഴ്സൺ അസ്മിജ സക്കീർ , ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ ഹിതേഷ് കുമാർ, പഞ്ചായത്ത് സെക്രട്ടറി അബ്ദുൾ നവാസ്, മെഡിക്കൽ ഓഫീസർ ഡോ :ഹസീന കരീം, ഹെൽത്ത് ഇൻസ്പെക്ടർ സി .പി .സുരേഷ് ബാബു ,ഫാർമസിസ്റ്റ് ഷംന എന്നിവർ പങ്കെടുത്തു .

