Kerala Local

കുന്ദമംഗലത്തെ ഫ്രൂട്ട്സ് കടവ്യാഴാഴ്ച 30ന് തുറക്കും. തമിഴ് നാട് സ്വദേശിയുടെ ആരോഗ്യ നില തൃപ്തികരം

കുന്ദമംഗലം : കഴിഞ്ഞ ദിവസം മുക്കം റോഡിൽ ഫ്രൂട്ട്സ് ഇറക്കാനായി എത്തിയ തമിഴ് നാട് സേലം സ്വദേശിയുടെ കോവിഡ് 19 പരിശോധന ഫലം അനുകൂലമായതിനാൽ ആശങ്ക വേണ്ടതില്ലായെന്ന് ആരോഗ്യ വകുപ്പ്. ആദ്യ രണ്ടു ഘട്ടത്തിലേയും കോവിഡ് പരിശോധന ഫലം ഇദ്ദേഹത്തിന് നെഗറ്റീവ് ആണെന്നാണ് സൂചന. അസ്വാഭിവകമായി ഒന്നും നിലവിൽ കാണാൻ സാധിച്ചിട്ടില്ല. ദേഹ അസ്വാസ്ഥ്യം മൂലം കഴിഞ്ഞ ദിവസം മെഡിക്കൽ കോളേജിൽ എത്തിക്കുകയായിരുന്നു ഇദ്ദേഹത്തെ. അതൊടൊപ്പം അവസാന ഫലം പുറത്ത് വന്നിട്ടില്ല എന്ന കാര്യവും അധികൃതർ അറിയിച്ചു .

നിലവിലെ സാഹചര്യത്തിൽ ഒരു തരത്തിലും രോഗിയുടെ കാര്യത്തിൽ ആശങ്ക തുടരാത്തതിനാൽ ഇദ്ദേഹം ഫ്രൂട്ട്സ് ഇറക്കാനായി എത്തിയ മുക്കം റോഡിലെ കട നാളെ വ്യാഴം (30 04.2020) 10 മണിയോട് കൂടി ഫയർ ഫോഴ്‌സും, പോലീസും, ആരോഗ്യ പ്രവർത്തകരും അണു വിമുക്തമാക്കിയ ശേഷം പ്രവർത്തനം ആരംഭിക്കുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. നേരത്തെ രോഗിയെ ആശുപത്രിയിൽ ആക്കിയതിനെ തുടർന്ന് കട അടച്ചിരുന്നു. ശ്വാസകോശ തടസ്സം നേരിട്ടിരുന്ന തമിഴ്നാട് സ്വദേശി ചികിത്സയിലാണെങ്കിലും ആരോഗ്യ നിലയിൽ നല്ല രീതിയിലുള്ള പുരോഗതിയുണ്ട്. ഇദ്ദേഹത്തിന് മുൻപും ശാരീരിക അസ്വാസ്ഥ്യം ഉണ്ടായിട്ടുണ്ട്. അതിന്റെ ഭാഗമായിട്ടാവാം ഇങ്ങനെയുണ്ടായതെന്നാണ് നിഗമനം

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
Local

പ്രവേശനോത്സവം:

കുന്ദമംഗലം: കുന്ദമംഗലം ഉപജില്ല സ്കൂൾ പ്രവേശനോത്സവവും കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് തല പ്രവേശനോത്സവവും കുന്ദമംഗലം എ.യു.പി.സ്കൂളിൽ നടന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി.ഷൈജ വളപ്പിൽ ഉദ്ഘാടനം ചെയ്തു.വാർഡ്
error: Protected Content !!