കുന്ദമംഗലം : വവ്വാലുകൾ ചത്തു വീണ സംഭവത്തിൽ തുടർ പരിശോധനയ്ക്കായി മൃഗ സംരക്ഷണം ,ഹെൽത്ത് ,ഫോറെസ്റ്റ്, എന്നീ വകുപ്പിലെ ഉദ്യാഗസ്ഥർ ചാത്തമംഗലം നാഗത്താം കോട്ടയിലെത്തി. നേരത്തെ സംഭവവുമായി ബന്ധപ്പെട്ട് സ്രവ പരിശോധന നെഗറ്റീവ് ആയിരുന്നു. ഇതിന്റെ ഭാഗമായി സംഭവ സ്ഥലത്തെ നിലവിലെ സാഹചര്യം വിലയിരുത്തനാണ് ഫോറസ്റ്റ് വിഭാഗം ഉദ്യോഗസ്ഥർ എത്തി ചേർന്നത്.
ഫലത്തെ സാധൂകരിക്കുന്ന രീതിയിലുള്ള അവസ്ഥയാണ് സംഭവ സ്ഥലത്തുള്ളതെന്നും പേടിക്കേണ്ട സാഹചര്യം ഒന്നും തന്നെയില്ലെന്നും അധികൃതർ അറിയിച്ചു. ഫല വർഗ്ഗങ്ങൾ കഴിച്ച് ജീവിക്കുന്ന ഇനത്തിൽ പെട്ട വവ്വാലുകളാണ് നാഗത്താം കോട്ടയിൽ വസിക്കുന്നതെന്നും ഭക്ഷണ ലഭ്യത കുറഞ്ഞതോടെയാണ് ചത്തു വീഴാൻ തുടങ്ങിയതെന്ന കാര്യം അധികൃതർ വ്യക്തമാക്കി, സമാന രീതിയിലുള്ള പ്രശ്നങ്ങൾ ജില്ലയുടെ പല ഭാഗങ്ങളിൽ നിന്നുമായി റിപ്പോർട്ട് ചെയ്യുന്നുണ്ടെന്ന കാര്യവും ഉദ്യോഗസ്ഥർ അറിയിച്ചു.
കഴിഞ്ഞ ശനിഴാച്ചയാണ് നാഗത്താം കോട്ടയ്ക്ക് പരിസര പ്രദേശങ്ങളിൽ വവ്വാലുകൾ ചത്തു വീഴുന്ന വാർത്ത പുറത്ത് വരുന്നത്. തുടർച്ചയായ നാലു ദിവസങ്ങളിൽ ഇത്തരത്തിൽ കണ്ടതിനെ തുടർന്ന് നാട്ടുകാർ ആശങ്കയിലായിരുന്നു. നിലവിൽ ആളുകൾക്ക് യാതൊരു ആശങ്കയ്ക്കും വകയില്ല എന്നാണ് പരിശോധന ഫലങ്ങൾ പറയുന്നത്. ഫോറസ്റ്റ് വന്യ ജീവി വിഭാഗം ഡോക്ടർ അരുൺസത്യൻ, മൃഗ വകപ്പ് മോവാസി ഡോക്ടർ ഗീത, ജൂനിയർ ഹെൽത്ത് ഓഫീസർ സജിത്തുടങ്ങിയവരാണ് പരിശോധന നടത്തിയത്.