ഇന്ത്യയില്‍ കോവിഡ് മരണം ആയിരം കടന്നു. 24 മണിക്കൂറിനിടെ 73 പേരാണ് മരിച്ചത്. ഇതോടെ ആകെ മരിച്ചവരുടെ എണ്ണം 1007 ആയി. മഹാരാഷ്ട്രയില്‍ മാത്രം മരണം 400 ആയി.
കൊറോണ രോഗബാധിതരുടെ എണ്ണവും വര്‍ധിച്ചു. രാജ്യത്തെ രോഗബാധിതര്‍ 31,000 കടന്നു. 31,332 പേരാണ് ഇതുവരെ രോഗബാധിതരായിട്ടുള്ളത്. 1897 പുതിയ കോവിഡ് കേസുകളാണ് 24 മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്തത്. 7695 പേര്‍ രോഗമുക്തരായതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.
ലോകമാകെ 31,37,761 പേര്‍ക്കാണ് കോവിഡ് ബാധിച്ചത്. മരണസംഖ്യ രണ്ടേകാല്‍ ലക്ഷം കടന്നു. 9,55,695 പേരാണ് ഇതുവരെ രോഗമുക്തി നേടിയത്.

