പൂതന പരാമർശം ഒരു വ്യക്തിയെ ഉദ്ദേശിച്ച് നടത്തിയതല്ലെന്നും ഒരാൾക്കും മാനഹാനി ഉണ്ടാക്കാൻ ഉദ്ദേശിച്ചിട്ടില്ലെന്നും ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. കോഴിക്കോട് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സി പി എം നേതാക്കൾ കോൺഗ്രസിലെ വനിതകളെ മോശമായി ചിത്രീകരിക്കുന്ന സമയത്ത് ഒരു വാക്ക് പോലും എതിർത്ത് പറയാതിരുന്ന വി ഡി സതീശൻ പോലെയുള്ളവരാണ് കേസെടുക്കണമെന്ന് വലിയ ഒച്ചപ്പാടുണ്ടാക്കുന്നതെന്ന് സുരേന്ദ്രൻ പറഞ്ഞു. ഒരു വനിതാ നേതാവിന്റെയും പേര് പറഞ്ഞിട്ടില്ല. അഴിമതിക്കാരെക്കുറിച്ചുള്ള പൊതുവായ പരാമർശമായിരുന്നു തന്‍റേതെന്നും അദ്ദേഹം വ്യക്തമാക്കി.
പരാമർശത്തെ പർവതീകരിച്ചത് രാഷ്ട്രീയ അജണ്ടയുള്ളതിനാലാണ്. പറഞ്ഞത് സുരേന്ദ്രനായതിനാലാണ് സി.പി.എമ്മും കോൺഗ്രസും വിഷയത്തിൽ ഒന്നിച്ചത്. ഒന്നും മിണ്ടാതിരുന്ന സി.പി.എമ്മിനെ കോൺഗ്രസ് പ്രകോപിപ്പിച്ച് കേസ് കൊടുപ്പിക്കുകയായിരുന്നുവെന്നും സുരേന്ദ്രൻ കൂട്ടിച്ചേർത്തു.

