നിര്‍ഭയ കേസ് പ്രതികളുടെ ദയാഹര്‍ജി തള്ളിയ രാഷ്ട്രപതിയുടെ തീരുമാനത്തിനെതിരെ പ്രതി മുകേഷ് കുമാര്‍ സിങ് (32) നല്‍കിയ ഹര്‍ജി സുപ്രീം കോടതി തള്ളി. ജസ്റ്റിസ് ഭാനുമതി അധ്യക്ഷയായ മൂന്നംഗ ബഞ്ചാണ് ഹര്‍ജി തള്ളിയത്.
മതിയായ ആലോചനകളില്ലാതെയാണു രാഷ്ട്രപതി ദയാഹര്‍ജി തള്ളിയതെന്നായിരുന്നു ഹര്‍ജിക്കാരുടെ പ്രധാന വാദം. ദയാഹര്‍ജിയില്‍ വേഗത്തില്‍ തീരുമാനമെടുത്തൂവെന്നു കരുതി അത് രാഷ്ട്രപതി കൃത്യമായി മനസ്സിലാക്കാതെയാണെന്നുള്ളത് അംഗീകരിക്കാനാകില്ലെന്നാണ് ബെഞ്ച് പറഞ്ഞത്. രാഷ്ട്രപതിയുടെ തീരുമാനത്തില്‍ ഇടപെടുന്നതില്‍ കോടതിക്കു പരിമിതിയുണ്ടെന്നും നടപടി ക്രമങ്ങള്‍ ശരിയാണോയെന്നു പരിശോധിക്കാനേ കഴിയുവെന്നും സുപ്രീം കോടതി വ്യക്തമാക്കി.