International News

നിറവയറുമായി പ്രസവവേദനക്കിടയിൽ സ്വന്തമായി സൈക്കിള്‍ ചവിട്ടി ആശുപത്രിയിലേക്ക്; ഒരു മണിക്കൂറിനുള്ളിൽ ന്യൂസിലന്‍ഡ് എംപിയ്ക്ക് പ്രസവം

പൂര്‍ണ ഗര്‍ഭിണിയായിരിക്കെ പ്രസവത്തിനായി ആശുപത്രിയിലേക്ക് സൈക്കിള്‍ ചവിട്ടി വാര്‍ത്തകളില്‍ നിറഞ്ഞ് ന്യൂസിലന്‍ഡ് എംപിജൂലി ആന്‍ ജെന്‍റര്‍. ജൂലി ആനി തന്നെയാണ് ഫെയ്‌സ്ബുക്കിലൂടെ തന്റെ അനുഭവം വിവരിച്ചത്. പ്രസവവേദനയ്ക്കിടെയാണ് പ്രസവത്തിനായി ആശുപത്രിയില്‍ പോകാന്‍ സൈക്കിള്‍ തെരഞ്ഞെടുത്തതെന്നും അവര്‍ വിവരിക്കുന്നു.ആശുപത്രിയിൽ എത്തി ഒരു മണിക്കൂറിന് ശേഷം ഇന്നു പുലര്‍ച്ചെ 03.04ന് ആരോഗ്യവതിയായ ഒരു പെണ്‍കുഞ്ഞിന് ജൂലി ജന്മം നല്‍കുകയും ചെയ്തു.

ഇന്ന് പുലർച്ചെ ഞങ്ങളുടെ കുടുംബത്തിലെ ഏറ്റവും പുതിയ അംഗത്തെ ഞങ്ങൾ സ്വാഗതം ചെയ്തു. ഞാൻ യഥാർഥത്തിൽ പ്രസവസമയത്ത് സൈക്കിൾ ചവിട്ടാൻ പദ്ധതിയിട്ടിരുന്നില്ല, പക്ഷേ അത് സംഭവിച്ചു,” ജൂലിയുടെ പോസ്റ്റില്‍ പറയുന്നു. കുഞ്ഞ് ആരോഗ്യത്തോടെയിരിക്കുന്നതായും സങ്കീര്‍ണതകളൊന്നുമില്ലാതെയായിരുന്നു പ്രസവമെന്നും ജൂലി അറിയിച്ചു.
ഇതാദ്യമായല്ല ജൂലി ആന്‍ ജെന്‍റര്‍ വാര്‍ത്തകളില്‍ ഇടം നേടുന്നത്. തന്‍റെ ആദ്യ പ്രസവസമയത്തും ജൂലി ആശുപത്രിയിലെത്തിയത് സൈക്കിളിലായിരുന്നു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
International

റിയാദില്‍ കോഴിക്കോട്ടുകാരുടെ കൂട്ടായ്മ രൂപീകരിച്ചു

റിയാദ് : സൗദി അറേബ്യയുടെ തലസ്ഥാനനഗരിയില്‍ ജോലി ചെയ്യുന്ന കോഴിക്കോട് ജില്ലയില്‍ നിന്നുള്ളവരുടെ കൂട്ടായ്മ രൂപീകരിച്ചു. കോഴിക്കോടന്‍സ് റിയാദ് എന്ന പേരില്‍ രൂപീകൃതമായ സംഘടനയില്‍ ജില്ലയില്‍ നിന്നുള്ളവര്‍ക്കും
error: Protected Content !!