കോഴിക്കോട്: കോഴിക്കോട് ചാത്തമംഗലത്ത് മത്സ്യ വ്യാപാരി ഉൾപ്പടെ രണ്ടു പേർക്ക് കോവിഡ്. ചാത്തമംഗലം ഗ്രാമ പഞ്ചായത്തിന് കീഴിലെ, 5 ,18വാർഡുകളിലെ സ്വദേശികൾക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്.
ഒരാൾ കൊണ്ടോട്ടിയിൽ മത്സ്യ കച്ചവടവുമായി ബന്ധപ്പെട്ട് നടത്തിയ സമ്പർക്കത്തിലൂടെ രോഗം പകർന്നുവെന്നാണ് ലഭ്യമാകുന്ന വിവരം. ഇരുപേരുടെയും ഉറവിടം വ്യക്തമാണെങ്കിലും സമ്പർക്കം
വർധിക്കാനുള്ള സാഹചര്യം കൂടുതലാണ്. രോഗ്യ വ്യാപനം കണക്കിലെടുത്ത് ശക്തമായ നടപടികൾ പഞ്ചായത്തിൽ തുടരുകയാണ്.

