തിരുവനന്തപുരം: സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ ദിവസം മരിച്ച കാട്ടാക്കട തൂങ്ങാംപാറ സ്വദേശിനി പ്രശുഭയുടെ (42) പരിശോധനാ ഫലം പോസിറ്റീവായി.
പ്രശുഭയ്ക്ക് ഹൃദയസംബന്ധമായ അസുഖങ്ങളുണ്ടായിരുന്നു. മാനസിക വളർച്ചയും കുറവായിരുന്നു. ചികിത്സയിലായിരുന്നു പ്രശുഭ വീട്ടിൽ തന്നെ കുറേ കാലമായി ചികിത്സയിലായിരുന്നു. മരണപ്പെട്ടതിന് ശേഷമാണ് ഇവരെ കാട്ടാക്കടയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിക്കുന്നത്. അതിന് പിന്നാലെ സ്രവ പരിശോധന നടത്തിയപ്പോഴാണ് കൊവിഡ് സ്ഥിരീകരിക്കുന്നത്.