ആലുവ: തടവ്കാരനും അസിസ്റ്റന്റ് പ്രിസണ്‍ ഓഫിസര്‍ക്കും കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ ആലുവ സബ് ജയില്‍ അടച്ചു. കൊല്ലം സ്വദേശിയായ റിമാന്‍ഡ് പ്രതിക്കും പറവൂര്‍ സ്വദേശിയായ ഉദ്യോഗസ്ഥനുമാണ് രോഗം സ്ഥിരീകരിച്ചത്.
നേരത്തെ ആലുവയില്‍ തന്നെ ഫയര്‍മാന് കൊവിഡ് ബാധിച്ച സാഹചര്യത്തില്‍ ഫയര്‍ സ്റ്റേഷനും അടച്ചിട്ടുണ്ട്.ആലുവ കടുങ്ങല്ലൂരില്‍ കനത്ത ജാഗ്രതയാണ് പ്രഖ്യാപിച്ചിരിക്കുകയാണ്. പ്രദേശത്ത് രോഗ വ്യാപന സാധ്യത കണക്കിലെടുത്ത്ക ടുങ്ങല്ലൂരില്‍ ആന്റിജന്‍ പരിശോധന ആരംഭിച്ചു.