ശാന്തപുരം: നന്മയില്‍ ഊട്ടിയുറപ്പിച്ച സാമൂഹികാന്തരീക്ഷം നിലവില്‍വരുത്തുന്നതില്‍ മദ്‌റസകള്‍ക്ക് വലിയ പങ്ക് വഹിക്കാനുണ്ടെന്ന് ജമാഅത്തെ ഇസ്‌ലാമി ദേശീയസമിതിയംഗം ഡോ. അബ്ദസ്സലാം അഹ്മദ് പറഞ്ഞു. ഇന്റഗ്രേറ്റഡ് എഡ്യൂക്കേഷന്‍ കൗണ്‍സില്‍ ഓഫ് ഇന്‍ന്ത്യ (ഐ.ഇ.സി.ഐ) ഏഴ്, ഒന്‍പത് ക്ലാസുകളിലെ പൊതുപരീക്ഷാ വിജയികള്‍ക്കുള്ള അവാര്‍ഡുദാന ചടങ്ങ് ഉല്‍ഘാടനം ചെയ്ത് സംസാരിക്കുയായിരുന്നു അദ്ദേഹം.
ഐ.ഇ.സി.ഐ ചെയര്‍മാന്‍ ഡോ. കൂട്ടില്‍മുഹമ്മദലി അധ്യക്ഷത വഹിച്ചു. കെ.എം.ഇ.ബി ഡയറക്ടര്‍ സുശീര്‍ ഹസ്സന്‍, അസി. ഡയറക്ടര്‍ ഡോ. ജലീല്‍ മലപ്പുറം, ജമാഅത്തെ സംസ്ഥാന സമിതി അംഗം കെ.കെ മമ്മുണ്ണി മൗലവി, പണ്ഡിതനും ഗ്രന്ഥകാരനുമായ ഹൈദറലി ശാന്തപുരം, വെട്ടത്തൂര്‍ പഞ്ചായത്ത് മെമ്പര്‍മാരായ ഹരീഷ്ബാബു, മുനീറ ഉമ്മര്‍, മദ്രസ മാനേജ്മെന്റ് കൗൺസിൽ സ്റ്റേറ്റ് പ്രസിഡന്റ് എം സിബ്ഗത്തുള്ള, അക്കാദമിക് കൗണ്‍സില്‍ സ്റ്റേറ്റ് പ്രസിഡന്റ് സി.അസൈനാര്‍മാസ്റ്റർ, വി.പി ശരീഫ്, മൊയ്തീന്‍ കുന്നക്കാവ്, റഹീം പാലോളി, ഹസന്‍ കരുവാരക്കുണ്ട്, അബ്ദുല്ല സി.കെ, എ. മരക്കാര്‍ മാസ്റ്റര്‍, എം.ടി കുഞ്ഞിപ്പു മാസ്റ്റര്‍, എ ഫാറൂഖ് അബൂബക്കർ വളപുരം തുടങ്ങിയവർ സമ്മാനവിതരണവും ആശംസകളും നേർന്നു .കൺവീനർ കെ.പി സലീം ശാന്തപുരംസ്വാഗതവും ശമീം അലി നന്ദിയും പറഞ്ഞു.