National

ഇന്ത്യയിൽ കോവിഡ് വ്യാപനം രൂക്ഷം 24 മണിക്കൂറിനിടെ 19906 പോസിറ്റീവ് കേസുകളും 329 മരണവും

ഇന്ത്യയിൽ കോവിഡ് വ്യാപനം രൂക്ഷമാകുന്നു. ഒരു ദിവസം മാത്രം റിപ്പോർട്ട് ചെയ്യുന്ന കണക്കിൽ വലിയ രീതിയിലുള്ള ഉയർച്ചയാണ് രേഖപ്പെടുത്തുന്നത്. കഴഞ്ഞ ദിവസങ്ങളിൽ 24 മണിക്കൂറിനിടെ രേഖപ്പെടുത്തിയത് പതിനെട്ടായിരമായിരുന്നെങ്കിൽ ഇന്നത് ഇരുപതിനായിരത്തോട് അടുക്കുന്നു. 19906 പോസിറ്റീവ് കേസുകളും 329 മരണവുമാണ് ഇന്നലെ മാത്രം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

ഇതോടെ മരണ സംഖ്യ പതിനാറായിരം കടന്ന് 16095 ആയി. ആകെ രോഗികളുടെ എണ്ണം 5,28,859 ആയി 309712 പേർ രോഗമുക്തി നേടി. ചികിത്സയിലുള്ളവരുടെ എണ്ണം 203051 ആണ്.മഹാരാഷ്ട്ര, ഡൽഹി, തമിഴ്‌നാട്, തെലങ്കാന, ഗുജറാത്ത്, ഉത്തർപ്രദേശ്, ആന്ധ്ര, പശ്ചിമ ബംഗാൾ എന്നിവയാണ് രോഗവ്യാപനം രൂക്ഷമായ സംസ്ഥാനങ്ങൾ.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

National

ദേശീയ പാര്‍ട്ടിയായി മാറി എന്‍.പി.പി; വടക്കു കിഴക്കന്‍ മേഖലയില്‍ നിന്ന് ദേശീയ പാര്‍ട്ടിയാകുന്ന ആദ്യ പാര്‍ട്ടി

മേഘാലയിലെ സര്‍ക്കാരിന് നേതൃത്വം ഭരിക്കുന്ന എന്‍.പി.പിക്ക് ദേശീയ പാര്‍ട്ടി പദവി ലഭിച്ചു. വടക്കു കിഴക്കന്‍ മേഖലയില്‍ നിന്ന് ദേശീയ പാര്‍ട്ടിയാകുന്ന ആദ്യ പാര്‍ട്ടിയാണ് എന്‍.പി.പി. പ്രദേശത്തെ നാല്
National Trending

കൊടും ചൂട്; കേരള എക്‌സ്പ്രസില്‍ നാലുപേര്‍ക്ക് ദാരുണാന്ത്യം

ഝാന്‍സി: കൊടും ചൂടിനെ തുടര്‍ന്ന് കേരള എക്സ്പ്രസ് ട്രെയിനിലെ നാല് യാത്രക്കാര്‍ക്ക് ദാരുണാന്ത്യം. തിങ്കളാഴ്ച വൈകുന്നേരം എസ്-8, എസ്-9 കോച്ചുകളിലുണ്ടായിരുന്ന യാത്രക്കാരെയാണ് ഝാന്‍സി സേറ്റഷനിലെത്തിയപ്പോള്‍ മരിച്ച നിലയില്‍
error: Protected Content !!