കൊടുവള്ളി: കൊടുവള്ളി നഗര സഭയില്‍ ഡിവിഷന്‍ കൗണ്‍സിലറായിരുന്ന പി.കെ ഷീബ രാജിവച്ചതിനെത്തുടര്‍ന്ന് വാരിക്കുഴിതാഴം 14-ാം ഡിവിഷനില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ 91.18 ശതമാനം പോളിംഗ്. ആകെയുള്ള 862 വോട്ടര്‍മാരില്‍ 786 പേര്‍ വോട്ട്രേഖപ്പെടുത്തി.
കരിവില്ലിക്കാവ് അങ്കണവാടിയില്‍ രാവിലെ 7 ന് ആരംഭിച്ച വോട്ടെടുപ്പ് വൈകിട്ട് 5 മണിക്ക് അവസാനിച്ചത്. ഫലപ്രഖ്യാപനം വെള്ളിയാഴ്ച്ച രാവിലെ 10ന് കൊടുവള്ളി നഗരസഭ ഓഫീസ് പരിസരത്ത് നടക്കും. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി അരിക്കോട്ടില്‍ അനിത യുഡിഎഫിമായി സരോജിനി ഗോപാലന്‍ ബിജെപിക്കായി രമ അനില്‍കുമാര്‍ എന്നിവരായിരുന്നു സ്ഥാനാര്‍ഥികള്‍.