കോഴിക്കോട്: സർക്കാരിനെതിരെ വിമർശനവുമായി കോൺഗ്രസ് നേതാവും വടകര എം പി യുമായ കെ. മുരളീധരന് കള്ളുകുടിയന്മാരോട് സര്‍ക്കാര്‍ കാണിക്കുന്ന താത്പര്യം ദൈവ വിശ്വാസികളോടും കാണിക്കണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
സംസ്ഥാനത്ത് ഇപ്പോള്‍ കൊറോണയുടെ സമൂഹ വ്യാപനമല്ല മദ്യത്തിന്റെ സമൂഹ വ്യാപനമാന്ന് ഉണ്ടായികൊണ്ടിരിക്കുന്നതെന്നും, മദ്യഷാപ്പുകൾ തുറക്കുമ്പോൾ ലംഘിക്കപെടാത്ത സാമൂഹിക അകലം ആരാധനാലയങ്ങൾ തുറന്നാൽ ലംഘിക്കപ്പെടുന്നത് എങ്ങനെയാണെന്നും അദ്ദേഹം ചോദിച്ചു.
ആരാധനാലയങ്ങള്‍ തുറക്കുന്നത് കൊണ്ട് ഒരു വ്യാപനവും ഉണ്ടാവില്ല.
വേണ്ടത്ര സുരക്ഷയൊരുക്കാനും മാനദണ്ഡങ്ങള്‍ പാലിക്കാനുമൊക്കെ ആരാധനാലയ ഭാരവാഹികളും ബന്ധപ്പെട്ടവരുമൊക്കെ തയ്യാറാണ്.