Kerala kerala

കൂടുമ്പോള്‍ ഇമ്പമുള്ളതാണ് കുടുംബം’ ആ കുടുംബമാവാണം എല്ലാവരുടെയും ലഹരി.

കടുത്ത ചൂടിനെ അവഗണിച്ച് ഇന്നലെ മുഹ്‌സിന്‍ ഭൂപതിയുടെ വീട്ടില്‍ അങ്കണത്തില്‍ പ്രിയ കുടുംബാംഗങ്ങളും കുരുന്നുകളും ഒത്തുചേര്‍ന്നു. ഭൂപതി അബൂബക്കര്‍ ഹാജി കുഞ്ഞിബി ഹജ്ജുമ്മ ഇവരുടെ പേരക്കുട്ടികള്‍ ‘ഒരുമ ‘എന്ന പേരില്‍ ഒത്തുകൂടി. അഡ്വ: ജിന്‍സി ഫാത്തിമ ഉദ്ഘാടനം ചെയ്തു.ഷെസാ മന്‍സൂര്‍ അധ്യക്ഷത വഹിച്ചു. നബ്ഹാന്‍ മുഹ്‌സിന്‍ സ്വാഗതവും ഷെസില്‍ നന്ദിയും
പറഞ്ഞു. ജിന്‍സി ഫാത്തിമ. ,നജ നസീഹ, പി.ദീന ധാമിയ സലീല്‍വിവിധ വിഷയങ്ങളില്‍ ക്ലാസ്സെടുത്തു.

ഏകദിന പരിപാടിയുടെ നിയന്ത്രണവും സംവിധാനവും കുരുന്നു കരങ്ങള്‍ ഏറ്റെടുത്തതോടെ മുതിര്‍ന്നതലമുറ
കാഴ്ചക്കാരായി.ആടിയും പാടിയും കുരുന്നുകള്‍ ഈ ദിനം ധന്യമാക്കി
.ഇന്ന് സമൂഹം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയായ ലഹരിക്കെതിരെ അവരൊത്തുകൂടി. പ്രതിസന്ധികളില്‍ നിന്നും ചൂഷണങ്ങളില്‍ നിന്നും എങ്ങനെ അതിജീവിക്കാം എന്നതിന്റ വിത്തുകള്‍ കുരുന്നു മനസ്സുകളില്‍
പാകി. ലഹരി എന്നത് കുടുംബമാണെന്ന് കുഞ്ഞുങ്ങള്‍ തെളിയിച്ചു.ആ ലഹരിക്കൂട്ടില്‍ സ്‌നേഹവും സാഹോദര്യവും സന്തോഷവും ദുഃഖവും അങ്ങനെ എല്ലാമുണ്ട്. മറ്റു ലഹരികള്‍ ക്ഷണികമാണ് കുടുംബം എന്ന ലഹരി ജീവിതാവസാനം വരെ നെഞ്ചോട് ചേര്‍ക്കാവുന്നതാണ്.

കലയും സാഹിത്യവും സാമൂഹ്യ നിര്‍മ്മിതിക്കുള്ളതാണ്. കായികക്ഷമത രാഷ്ട്ര സമ്പത്തിനും
ചുറ്റുപാടുകളെ വീക്ഷിച്ചും നിരീക്ഷിച്ചും ചെറുപ്പത്തിലെ ജീവിത ശൈലി രൂപപ്പെടുത്തണം.എങ്കിലേ മാത്രമേ ജീവിതയാത്രയില്‍ വിജയം കൈവരിക്കാന്‍ കഴിയും. ദൈവത്തില്‍ ഭരമേല്‍പിച്ച് പുതു ജീവിതത്തിന് ശക്തി പകരുക.
വിദ്യാര്‍ഥികള്‍ വസന്തത്തിന്റെ ഇടി മുഴക്കമാണ് പരിപാടിയുടെ ഭാഗമായി നടന്ന വടംവലിമത്സരം ശ്രദ്ധേയമായി. കുരുന്നുകള്‍ക്ക് ഒരുക്കിയ സ്‌നേഹവിരുന്ന് രുചി ഭേദങ്ങള്‍ കൊണ്ട് സമ്പന്നമായിരുന്നു.മധ്യ വേനല്‍ അവധി
ധന്യമായി.

Avatar

veena vp

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!