കുന്ദമംഗലം: കാരന്തൂർ പാറ്റേൺ ക്ലബ്ബിൽ കുട്ടികൾക്കായി ഒഴിവ് കാല വോളിബോൾ പരിശീലന ക്യാമ്പ് തുടങ്ങി. പി.ടി.എ റഹിം എം.എൽ.എ കുട്ടികൾക്ക് ബോൾ തട്ടിക്കൊടുത്ത് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. പരിപാടിയിൽ പ്രൊ വോളി താരം വെള്ളന്നൂർ ഹേമന്തിന് ഉപഹാരം നൽകി അനുമോദിച്ചു.
കോച്ചിംഗ് സെൻറർ പി.ടി.എ പ്രസിഡണ്ട് ടി.പി. നിധീഷ് അധ്യക്ഷത വഹിച്ചു. സൂര്യ അബ്ദുൽ ഗഫൂർ , പാറ്റേൺ സെക്രട്ടറി സി. യൂസഫ്, ട്രഷറർ പി. ഹസ്സൻ ഹാജി, നാസർ കാരന്തൂർ ,കെ.മൊയ്തീൻകോയ, കോച്ച് ഫാറൂഖ് എന്നിവർ സംസാരിച്ചു. സത്യേന്ദ്രൻ സ്വാഗതവും, എം.അൻചിത നന്ദിയും പറഞ്ഞു.