കുന്ദമംഗലം : കാലാവസ്ഥ രൂക്ഷമായതിനെ തുടർന്ന് കുടിവെള്ള ക്ഷാമം അനുഭവിക്കുന്ന പഞ്ചായത്തിലെ ജനതയ്ക്ക് ആശ്വാസ നടപടിയുമായി ഗ്രാമ പഞ്ചായത്ത്. അടുത്ത മാസം ഒന്നാം തിയ്യതി മുതൽ മുഴുവൻ വാർഡുകളിലും കുടി വെള്ളമെത്തിക്കും. അതിനായി രണ്ടു ലോറികൾ സജ്ജമാക്കി കഴിഞ്ഞു. കഴിഞ്ഞ ദിവസമായിരുന്നു കുടിവെള്ള വാഹനങ്ങൾക്കായുള്ള ടെൻഡർ.
എല്ലാ നടപടികളും സ്വീകരിച്ചു കഴിഞ്ഞെന്നും ഫലപ്രദമായി വെള്ളം എത്തിച്ചു നല്കാൻ കഴിയുമെന്നും കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ലീന വാസുദേവൻ കുന്ദമംഗലം ന്യൂസ് ഡോട്ട് കോമിനോടായി പറഞ്ഞു. നേരത്തെ കുന്ദമംഗലം അഞ്ചാം വാർഡ് മലയിൽ സ്വദേശി പ്രജീഷിന്റെ പരാതിയിൽ പ്രദേശത്തെ കുടിവെള്ള പ്രശനത്തിൽ കളക്ടർ സാംബ ശിവ റാവു നേരിട്ട് ഇടപെട്ടിരുന്നു. പ്രദേശത്തെ പത്തോളം കുടുംബങ്ങൾക്ക് കുടിവെള്ളത്തിന് യാതൊരുവിധ സ്രോതസ്സുമില്ലാതെ ബുദ്ധിമുട്ടുന്ന കാര്യം പരാതിയിൽ ഉന്നയിച്ചിരുന്നു ഈ പരാതിയിലുള്ള പ്രദേശത്തും വെള്ളമെത്തിക്കാൻ തീരുമാനമായി.