കോഴിക്കോട് : സ്വന്തം നാട്ടിലേക്ക് തിരിച്ച് പോകാൻ വിദേശത്തും അയൽ സംസ്ഥാനത്തും ആളുകൾ ദിനം പ്രതി സർക്കാരുകളോട് അപേക്ഷിക്കുമ്പോൾ. ദൈവത്തിന്റെ സ്വന്തം നാട് വിട്ട് സ്വദേശത്തേക്ക് മടങ്ങാൻ രണ്ടു സ്വിറ്റ്സർലണ്ടുകാരായ വിദേശികൾക്ക് തോന്നിയിരുന്നില്ല. തിരിച്ച് നാട്ടിലേക്കു മടങ്ങുമ്പോയാണ് കൊടുവള്ളി മാനിപുരം പ്രണവം ആയുർവേദ ചികിൽസാലയത്തിൽ കോവിഡ് 19 പൊട്ടിപുറപ്പെടുന്നതിന് മുമ്പ് ചികിൽസക്ക് വന്ന വിദേശികൾ ഇക്കാര്യം വെളിപ്പെടുത്തിയത്.
കോവിഡ് പ്രതിരോധത്തിൽ ലോകം തന്നെ മാതൃകയാക്കുന്ന കേരള മോഡലിനെ ഏറെ പ്രശംസിക്കുന്ന ഇവർ ഗ്രാമീണ മേഘലയിലെ ആരോഗ്യ സംവിധാനങ്ങളുടെ പ്രവർത്തനം ഏറെ അത്ഭുതപെടുത്തുന്നതായി പറഞ്ഞു. സ്വന്തം നാട്ടിൽ ഉൾപ്പെടെ അനേകം രോഗികൾ വർദ്ധിക്കുകയും മരണപ്പെടുകയും ചെയ്യുന്ന സാഹചര്യത്തിൽ ഇവിടെ കൊച്ചു കേരളത്തിലെ സർക്കാർ രോഗികളോടും ജനങ്ങളോടും കാണിക്കുന്ന കരുതലുകളും തയ്യാറെടുപ്പുകളും മാതൃകാപരമാണെന്നു ഇവർ പറയുന്നു.
ലോക്ക് ഡൗൺ ആരംഭിച്ച ദിവസങ്ങളിൽ ചികിത്സ കഴിഞ്ഞെങ്കിലും ആദ്യ ഘട്ടത്തിൽ വിമാന സെർവീസുകൾ ഇല്ലാത്തത് കൊണ്ടാണ് വിദേശികൾ മടങ്ങാതിരുന്നത്. നിലവിൽ സംസ്ഥാനത്തിന്റെ പ്രവർത്തനങ്ങൾ കണ്ടു ഈ നാട് തന്നെ വിട്ടു പോകാൻ മനസ്സ് അനുവദിക്കാതെ ഇരുന്ന വിദേശികൾ ഈ മാസം 25 ന് സ്വിസ് എംബസി പ്രത്യേകം ഏർപ്പാടാക്കിയ വിമാനത്തിലാണ് നാട്ടിലേക്ക് തിരിച്ചത്. എന്നാൽ വളരെ ഉൽക്കണ്ടയോടെയാണ് കേരളത്തിൽ നിന്നും അവർ മടുങ്ങുന്നത്. യാത്രയ്ക്ക് മുൻപ് കേരളത്തിനു എല്ലാവിധ ആശസകളും നന്ദിയും ഇവർ രേഖപ്പെടുത്തി