kerala politics

എൻഡിഎ സ്ഥാനാർത്ഥി കൃഷ്ണകുമാറിനെ എസ്എഫ്ഐ തടഞ്ഞ സംഭവം;ഏഴു എസ് എഫ് ഐ പേർക്കെതിരെ കേസെടുത്തു

ചന്ദനത്തോപ്പ് ഐടിഐയിലെ സംഘർഷത്തിൽ എസ്എഫ്ഐ പ്രവർത്തകർക്കെതിരെ കേസ്. എൻഡിഎ സ്ഥാനാർത്ഥി കൃഷ്ണകുമാറിനെ എസ്എഫ് തടഞ്ഞതിന് പിന്നാലെയായിരുന്നു സംഘർഷമുണ്ടായത്. എബിവിപിയുടേയും എൻഡിഎ മണ്ഡലം കമ്മിറ്റിയുടേയും പരാതിയിലാണ് എസ്എഫ്ഐ പ്രവർത്തകരായ ഏഴു പേർക്കെതിരെ കേസെടുത്തത്. ആയുധം കൊണ്ടുള്ള ആക്രമണം, മർദ്ദനം, മുറിവേൽപ്പിക്കൽ, അന്യായമായി സംഘം ചേരൽ, തടഞ്ഞു നിർത്തൽ തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിട്ടുള്ളത്. കൊല്ലം ചന്ദനത്തോപ്പ് ഐടിഐയിൽ തെരഞ്ഞെടുപ്പ് പ്രചരണത്തിനെത്തിയപ്പോഴായിരുന്നു സംഭവം. എൻഡിഎ സ്ഥാനാർത്ഥി കൃഷ്ണകുമാറിനെ തടഞ്ഞത് എസ്എഫ്ഐ- എബിവിപി സംഘർഷത്തിനിടയാക്കുകയായിരുന്നു. കായിക മേളയിലെ വിജയികൾക്കും വിരമിക്കുന്ന പ്രധാന അധ്യാപകനും ക്യാമ്പസിനകത്ത് എബിവിപി സംഘടിപ്പിച്ച അനുമോദന ചടങ്ങിൽ എൻഡിഎ സ്ഥാനാർത്ഥി പങ്കെടുക്കുന്നതിനെതിരെയായിരുന്നു എസ്എഫ്ഐ പ്രതിഷേധം. സ്റ്റേജിൽ കയറാൻ കൃഷ്ണകുമാറിനെ അനുവദിക്കാതെ കൈ കോർത്ത് തടഞ്ഞ് പ്രതിഷേധിച്ച് എസ്എഫ്ഐ രം​ഗത്തെത്തിയതോടെ വാക്കേറ്റവും കയ്യാങ്കളിയുമായി.പിന്നീട് സ്റ്റേജിനകത്തും ക്ലാസ് വരാന്തയിലും വരെയെത്തി കൂട്ടത്തല്ല്. ഒടുവിൽ അധ്യാപകരെത്തിയാണ് വിദ്യാർത്ഥി സംഘർഷം അവസാനിപ്പിച്ചത്. പ്രിൻസിപ്പാളിന് അനുമോദനവും വോട്ടഭ്യർത്ഥനയും നടത്തി സ്ഥാനാർത്ഥി മടങ്ങുകയും ചെയ്തു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala kerala politics

കേരളത്തിൽ നടക്കുന്നത് പിണറായിസം, മുഖ്യമന്ത്രി മോദിയുടെ പകർപ്പ്; വി എം സുധീരൻ

ത്രിപുരയിൽ കോൺഗ്രസ് സ്വാധീനം കുറഞ്ഞുവെന്നത് യാഥാർത്ഥ്യമാണെന്ന് വി എം സുധീരൻ. കേന്ദ്ര സർക്കാർ അദാനിക്ക് വേണ്ടി രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെ അടിയറ വെച്ചുവെന്നും മൂന്നാം മുന്നണിക്ക് വേണ്ടി
kerala politics Trending

എസി മിലാന്റെ ഒന്നാം നമ്പർ ജഴ്സി ഇനി മുഖ്യമന്ത്രിക്ക് സ്വന്തം

കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയന് പ്രമുഖ ഫുട്ബോള്‍ ക്ലബായ എസി മിലാന്റെ ഒന്നാം നമ്പർ ജഴ്സി. കോഴിക്കോട്ടെ ഗസ്റ്റ് ഹൗസിലെ കൂടിക്കാഴ്ചയിലാണ് എസി മിലാന്‍ താരങ്ങള്‍ ഒപ്പിട്ട,
error: Protected Content !!