Kerala News

പരീക്ഷ കഴിഞ്ഞ് മടങ്ങവേ ബൈക്കിൽ ടിപ്പറിടിച്ചു, വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

കാസർകോട്: ലോറിയും ബൈക്കും കൂട്ടിയിടിച്ച് കോളേജ് വിദ്യാർത്ഥി മരിച്ചു. കുമ്പള മഹാത്മാ കോളേജ് വിദ്യാർത്ഥി ആദിൽ (22) ആണ് മരിച്ചത്. ആദിലിനൊപ്പം ബൈക്കിലുണ്ടായിരുന്ന സന്നത്തടുക്ക സ്വദേശി അർഷാദ് അലി(18) ഗുരുതര പരിക്കുകളോടെ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടെ ഹൊസങ്കടി ദേശീയപാതയിലാണ് അപകടം.

കോളേജില്‍ നിന്ന് പരീക്ഷ കഴിഞ്ഞ് മടങ്ങുന്നതിനിടെ ദേശീയപാത നിര്‍മ്മാണ ജോലിയിലായിരുന്ന ടിപ്പര്‍ ലോറിയുമായി ഇവര്‍ സഞ്ചരിച്ച ബൈക്ക് ഇടിക്കുകയായിരുന്നു. ആദിൽ അപകട സ്ഥലത്ത് വച്ച് തന്നെ മരണപ്പെട്ടു. ഒപ്പം സഞ്ചരിച്ചിരുന്ന അർഷാദ് അലിയുടെ തലയ്ക്കാണ് ഗുരുതര പരിക്ക്. ഓടിക്കൂടി ആളുകൾ ഉടൻതന്നെ വിദ്യാർത്ഥിയെ മംഗളൂരുവിലെ ആശുപത്രിയിലേക്ക് മാറ്റി.

ആദിലിന്റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കാസർകോട് ജനറൽ ആശുപത്രിയിലേക്ക് കൊണ്ടുപോയി. അപകടത്തിൽ ബൈക്ക് പൂർണമായും തകർന്നിരുന്നു. അപകടത്തെ തുടർന്ന് ദേശീയപാതയിൽ ഒരു മണിക്കൂറോളം ഗതാഗതം സ്തംഭിച്ചു. കുമ്പള പോലീസ് എത്തി ഗതാഗതം പുനഃസ്ഥാപിച്ചു. അപകടം വരുത്തിവെച്ച ടിപ്പർ ലോറി പോലീസ് കസ്റ്റഡിയിലെടുത്തു. കുഞ്ചത്തൂർ ഗവൺമെന്റ് ഹൈസ്കൂളിന് സമീപത്തെ എം അസ്മയുടെ മകനാണ് ആദിൽ.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!