News Sports

സോളാര്‍ പീഡനക്കേസിൽ അടൂർ പ്രകാശിനെ കുറ്റവിമുക്തമാക്കി സിബിഐ,തെളിവില്ലെന്ന് കോടതിയിൽ റിപ്പോർട്ട് നൽകി

സോളാര്‍ പീഡനക്കേസില്‍ അടൂർ പ്രകാശിനെ കുറ്റവിമുക്തനാക്കി സിബിഐ.സോളാര്‍ പദ്ധതിക്ക് സഹായം വാഗ്ദാനംചെയ്ത് പീഡിപ്പിച്ചെന്നായിരുന്നു മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുകൂടിയായ അടൂര്‍ പ്രകാശിനെതിരായ പരാതി. എന്നാല്‍ ആരോപണം സാധൂകരിക്കുന്ന തരത്തിലുള്ള ശാസ്ത്രീയ തെളിവുകളോ സാഹചര്യ തെളിവുകളോ സാക്ഷിമൊഴികളോ ലഭിച്ചില്ലെന്നാണ് സി.ബി.ഐ. വ്യക്തമാക്കുന്നത്.പത്തനംതിട്ട പ്രമാദം സ്റ്റേഡിയത്തിൽ വച്ച് പീഡിപ്പിച്ചുവെന്നായിരുന്നു പരാതിക്കാരിയുടെ ആരോപണം. ബംഗ്ലൂരിവിലേക്ക് വിമാന ടിക്കറ്റ് അയച്ച് ക്ഷണിച്ചുവെന്നും അടൂർ പ്രകാശിനെതിരെ ആരോപണമുണ്ടായിരുന്നു. ബംഗ്ലൂരിൽ അടൂർ പ്രകാശ് ഹോട്ടൽ റൂ എടുക്കുകയോ, ടിക്കറ്റ് അയക്കുകയോ ചെയ്തിട്ടില്ലെന്ന് സിബിഐ കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു. പ്രമാടം സ്റ്റേഡിയത്തിലെ പീഡന പരാതിക്കും തെളിവില്ലെന്നാണ് സിബിഐ കോടതിയെ അറിയിച്ചത്.സി.ബി.ഐ. കേസിന്റെ അന്വേഷണം ഏറ്റെടുത്ത് 15 മാസം പൂര്‍ത്തിയാകുമ്പോഴാണ് പരാതിയില്‍ കഴമ്പില്ലെന്ന് ചൂണ്ടിക്കാട്ടി കേസ് അവസാനിപ്പിക്കുകയാണെന്ന് വ്യക്തമാക്കി തിരുവനന്തപുരം സി.ബി.ഐ. കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുന്നത്.പീഡന കേസിൽ തെളിവില്ലെന്ന് കണ്ടെത്തി ഹൈബി ഈഡൻ എംപിക്ക് സിബിഐ നേരത്തെ ക്ലീൻ ചിറ്റ് നൽകിയിരുന്നു

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Sports

ടെന്നിസ് ബോള്‍ ടീമിനെ അജിത്തും ഷാനി ജോസഫും നയിക്കും

താ​മ​ര​ശേ​രി: ജി​ല്ലാ ടെ​ന്നീ​സ് ബോ​ള്‍ ടീ​മി​നെ പി.​എ​സ്. അ​ജി​ത്തും ഷാ​നി ജോ​സ​ഫും ന​യി​ക്കും. മു​ഹ​മ്മ​ദ് സാ​ലു, പി. ​മു​ഹ​മ്മ​ദ് ഫാ​ഹി​സ്, ആ​ദീം നി​ഹാ​ല്‍, പി.​എം. മു​ഹ​മ്മ​ദ് അ​സ്നാ​ദ്,
error: Protected Content !!