News

എന്തും നേരിടാൻ തയ്യാർ തന്റെ കുടുംബം കൂടെയുണ്ട് ഭാഗ്യലക്ഷ്മി

യൂട്യൂബിൽ അപകീർത്തിപരമായ പരാമർശം പ്രചരിപ്പിച്ചയാളെ കെയ്യേറ്റം ചെയ്ത സംഭവത്തിൽ എന്ത് നേരിടാൻ തയ്യാറെന്ന് ഭാഗ്യലക്ഷ്മി. നേരത്തെ സ്ത്രീകൾക്ക് എതിരെ അശ്ലീല പരാമർശങ്ങൾ നടത്തിയ വിജയ് പി നായരുടെ പരാതിയിന്മേൽ ജാമ്യമില്ലാ വകുപ്പ് പ്രകാരം ഇവർക്കെതിരെ കേസെടുത്തിരുന്നു.ഇതിനു ശേഷമുള്ള പ്രതികരണത്തിലാണ് ഭാഗ്യലക്ഷ്മിയുടെ പ്രതികരണം.

തന്റെ കുടുംബം കൂടെയുണ്ട് തനിക്ക് അത് മതി ഇത്തരത്തിലുള്ള സോഷ്യൽ മീഡിയ ആക്രമങ്ങൾ നിർത്താതിരിക്കുന്നിടത്തോളം പലരും നിയമം കൈയ്യിലെടുക്കേണ്ടിവരുമെന്ന് ഭാഗ്യലക്ഷ്മി മാധ്യമങ്ങളോടായി പറഞ്ഞു.

ഒരു പക്ഷേ അയാളുടെ ഫോണും ലാപ്‌ടോപ്പും എടുത്തില്ലായിരുന്നെങ്കിൽ അത് പിന്നെ റിട്രീവ് ചെയ്യാൻ കഴിയാതെ വരുമായിരുന്നു. ഇവിടെ സ്ത്രീകൾക്കെതിരെ സൈബർ നിയമങ്ങൾക്കെതിരെ ആരും ഒരു ചെറുവിരൽ പോലും അനക്കിയിട്ടില്ലെന്നും ഭാഗ്യ ലക്ഷ്മി പ്രതികരിച്ചു.

അടിച്ചത് ന്യായീകരണമാണെന്ന് ഞാൻ പറയുന്നില്ല. തീർച്ചയായും നിയമം ആരും കൈയ്യിൽ എടുക്കരുത്. പക്ഷേ ഇവിടെ നിയമം ഉണ്ടായിട്ടും അതിലേക്ക് ആഴ്ന്ന് ഇറങ്ങി പോകാൻ ആരും മെനക്കെടുന്നില്ല. ഒരു നിയമമവും ഇവിടെ പൂർണ തോതിൽ എടുത്ത് മാറ്റുകയില്ല. എന്നാൽ, നിയമത്തിന്റെ ആ സാധ്യത എവിടെയാണ് ഇരിക്കുന്നതെന്ന് സാധാരണക്കാരനായ പരാതിക്കാരന് അറിയില്ല. ഇതാണ് നിങ്ങൾ ചെയ്യേണ്ടത് എന്ന് പറയാൻ ഇവിടെ നിയമമില്ല. വർഷങ്ങളോളം കേസ് നീണ്ടു പോകും. ഇതിനിടയ്ക്ക് കേസ് കൊടുത്തയാൾ മരണപ്പെട്ടേക്കാം അപ്പോൾ കേസ് നിലനിൽക്കില്ല. കുറ്റക്കാർ രക്ഷപെടും.

നേരത്തെ സ്ത്രീകൾക്ക് എതിരെ അശ്ലീല പരാമർശങ്ങൾ നടത്തിയ വിജയ് പി നായരുടെ പരാതിയിന്മേൽ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തിരുന്നു. വീട് കയറി ആക്രമിച്ച് മൊബൈൽ, ലാപ്‌ടോപ്പ് എന്നിവ അപഹരിച്ചെന്ന പരാതിയിലാണ് കേസ് എടുത്തിരിക്കുന്നത്. ദേഹോപദ്രവമേൽപ്പിക്കൽ, അസഭ്യം പറയൽ എന്നീ വകുപ്പുകളും ചുമത്തിയിട്ടുണ്ട്

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!