കോഴിക്കോട്: ഒളവണ്ണയില്‍ വീട്ടമ്മയെ കത്തി കാണിച്ച് ഭീഷണിപ്പെടുത്തി സ്വര്‍ണ്ണമാല കവര്‍ന്നു. ചന്ദ്രശേഖരന് നായരുടെ ഭാര്യ വിജയകുമാരിയുടെ കഴുത്തില്‍ അണിഞ്ഞ അഞ്ച് പവന്റെ സ്വര്‍ണ മാലയാണ് കവര്‍ന്നത്. ഇന്ന് പുലര്‍ച്ചെ 5:50-ഓടെയാണ് മോഷണം.
കവര്‍ച്ച നടക്കുന്ന സമയം വീട്ടില്‍ വിജയകുമാരി മാത്രമാണ് ഉണ്ടായിരുന്നത്. ഭര്‍ത്താവ് ചന്ദ്രശേഖരന് വളര്‍ത്തുനായയുമായി പുറത്തേക്ക് പോയതായിരുന്നു. ഈ സമയം വീട്ടിലെത്തിയ മോഷ്ടാവ് കത്തി കാണിച്ച് ഭീഷണിപ്പെടുത്തി ഇവരുടെ കഴുത്തിലുള്ള അഞ്ചുപവന്റെ സ്വര്‍ണമാല പൊട്ടിച്ചെടുക്കുകയായിരുന്നു.
നിലവിളി കേട്ട് വീട്ടിലെത്തിയ ഭര്‍ത്താവ് മോഷ്ടാവിനെ തടയാനുള്ള ശ്രമം നടത്തിയപ്പോള്‍ കത്തി വീശി. ഇതോടെ വിജയകുമാരിയുടെയും ഭര്‍ത്താവ് ചന്ദ്രശേഖരന് നായരുടെയും കൈവിരലുകള്‍ക്കും കൈക്കും സാരമായി മുറിവേല്‍ക്കുകയും ചെയ്തു.