Local News

ചാത്തമംഗലം പഞ്ചായത്തില്‍ മാവൂര്‍ ബി.ആര്‍.സിയുടെ സ്‌പെഷ്യല്‍ കെയര്‍ സെന്റര്‍ ഉദ്ഘാടനം ചെയ്തു

ചാത്തമംഗലം പഞ്ചായത്തിലെ നായര്‍കുഴി സ്‌കൂളില്‍ മാവൂര്‍ ബി.ആര്‍.സിയുടെ സ്‌പെഷ്യല്‍ കെയര്‍ സെന്റര്‍ അഡ്വ. പി.ടി.എ റഹീം എം.എല്‍.എ ഉദ്ഘാടനം ചെയ്തു.

കോവിഡ് കാലത്ത് വീടുകളില്‍ അടച്ചിടപ്പെട്ട കുട്ടികള്‍ വലിയ മാനസിക സമ്മര്‍ദ്ദങ്ങള്‍ അനുഭവിക്കുകയാണ്. പ്രത്യേക പരിഗണനയര്‍ഹിക്കുന്ന ഭിന്നശേഷി കുട്ടികള്‍ക്ക് എല്ലാവിധ പിന്തുണയും നല്‍കുന്ന സ്‌പെഷല്‍ എഡ്യുക്കേറ്റര്‍മാരെ നേരില്‍ കാണാന്‍ കഴിയാത്തത് വലിയ പ്രയാസങ്ങളുണ്ടാക്കുന്നു. ഇത്തരമൊരു സാഹചര്യത്തിലാണ് സമഗ്ര ശിക്ഷ കേരള ഭിന്നശേഷിക്കാരായ കുട്ടികള്‍ക്ക് വേണ്ടി വിദ്യാലയങ്ങളിലെ റിസോഴ്‌സ് റൂമുകളെല്ലാം മാനസികപിന്തുണ ഉറപ്പാക്കുന്നതിനായുള്ള സെന്ററുകളാക്കുന്നത്.

ചാത്തമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഓളിക്കല്‍ ഗഫൂര്‍ അധ്യക്ഷത വഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിഗ് കമ്മറ്റി ചെയര്‍മാന്‍ അഡ്വ. വി.പി.എ സിദ്ദിഖ്, വാര്‍ഡ് മെമ്പര്‍ റീന മാണ്ടിക്കാവില്‍,
മാവൂര്‍ ബി.പി.സി വി.ടി ഷീബ, പി.ടി.എ പ്രസിഡണ്ട് എം.ടി രാധാകൃഷ്ണന്‍, എസ്.എം.സി ചെയര്‍മാന്‍ ലത്തീഫ്, ക്ലസ്റ്റര്‍ കോര്‍ഡിനേറ്റര്‍ എസ് മന്‍സൂര്‍, സീനിയര്‍ അധ്യാപകന്‍ സന്തോഷ്, സ്‌പെഷ്യല്‍ എഡ്യുകേറ്റര്‍ പി സരള എന്നിവര്‍ സംസാരിച്ചു.

സ്‌പെഷ്യല്‍ കെയര്‍ സെന്ററില്‍ കുട്ടികള്‍ക്കൊപ്പമെത്തുന്ന രക്ഷിതാക്കള്‍ക്ക് ബി ആര്‍ സിയിലെ സ്‌പെഷലിസ്റ്റ് അധ്യാപകരെ ഉപയോഗിച്ച്പ്രവൃത്തിപരിചയ പരിശീലനങ്ങള്‍ നല്‍കാനും മാവൂര്‍ ബി.ആര്‍.സി തീരുമാനിച്ചിട്ടുണ്ട്.

കുന്ദമംഗലം മണ്ഡലത്തിലെ 7 വായനശാലകള്‍ക്ക് കെട്ടിട
നിര്‍മ്മാണത്തിന് തുക അനുവദിച്ചു

കുന്ദമംഗലം നിയോജകമണ്ഡലത്തിലെ 7 വായനശാലകള്‍ക്ക് കെട്ടിടം നിര്‍മ്മിക്കാന്‍ 30 ലക്ഷം രൂപ അനുവദിച്ചതായി പി.ടി.എ റഹീം എം.എല്‍.എ അറിയിച്ചു. എം.എല്‍.എയുടെ പ്രാദേശിക വികസന ഫണ്ടില്‍ നിന്നാണ് ഇതിനായുള്ള തുക വകയിരുത്തിയത്.

കുന്ദമംഗലം ഗ്രാമപഞ്ചായത്തിലെ ചെത്തുകടവ് പൊതുജന വായനശാല 4 ലക്ഷം, പടനിലം കള്‍ച്ചറല്‍ ലൈബ്രറി 4.5 ലക്ഷം, ചാത്തമംഗലം പഞ്ചായത്തിലെ ചേനോത്ത് മൈത്രി വായനശാല 4.5 ലക്ഷം, ചൂലൂര്‍ യുവജന വായനശാല 4.5 ലക്ഷം, മലയമ്മ പൊതുജന വായനശാല 4 ലക്ഷം, മാവൂര്‍ പഞ്ചായത്തിലെ യുവധാര ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ് 4 ലക്ഷം, പെരുവയല്‍ പഞ്ചായത്തിലെ കൈരളി സ്‌പോര്‍ട്‌സ് ആന്റ് ആര്‍ട്‌സ് ക്ലബ് 4.5 ലക്ഷം എന്നിങ്ങനെയാണ് തുക അനുവദിച്ചിട്ടുള്ളതെന്നും എം.എല്‍.എ പറഞ്ഞു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!