തിരുവനന്തപുരം: ആധാര്‍ റേഷന്‍ കാര്‍ഡുമായി ലിങ്ക് ചെയ്യാത്തവര്‍ക്ക് സെപ്റ്റംബര്‍ 30ന് ശേഷം റേഷന്‍ നല്‍കേണ്ടെന്ന് കേന്ദ്ര സര്‍ക്കാര്‍. റേഷന്‍ കാര്‍ഡ് ഉടമയ്ക്ക് പുറമെ കാര്‍ഡിലെ എല്ലാ അംഗങ്ങളും ആധാര്‍ ലിങ്ക് ചെയ്യണം എന്നാണ് നിര്‍ദേശം. റേഷന്‍ ഭക്ഷ്യധാന്യങ്ങള്‍ ലഭിക്കുന്നത് യഥാര്‍ത്ഥ അവകാശിയ്ക്ക് തന്നെയാണെന്ന് ഉറപ്പാക്കാനാണ് ഈ സംവിധാനം.
സംസ്ഥാനത്ത് 99 ശതമാനം റേഷന്‍ കാര്‍ഡ് ഉടമകളും 85 ശതമാനം അംഗങ്ങളും ആധാര്‍ ലിങ്ക് ചെയ്തിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.
ആധാര്‍ ലിങ്ക് ചെയ്യാന്‍ റേഷന്‍ കടകളുമായാണ് ബന്ധപ്പെടേണ്ടത്. റേഷന്‍ കടയിലെ ഇ-പോസ് മെഷീന്‍ വഴി ആധാര്‍ ലിങ്ക് ചെയ്യാം. ആധാര്‍ നമ്പറും ഫോണ്‍ നമ്പറും ചേര്‍ക്കാനായി താലൂക്ക് സപ്ലൈ ഓഫീസിലോ സിറ്റി റേഷനിങ് ഓഫീസിലോ ആധാര്‍, റേഷന്‍ കാര്‍ഡുകളുമായി എത്തിയാല്‍ മതി. ഫോണ്‍ നമ്പര്‍ കൂടി ലിങ്ക ചെയ്താല്‍ റേഷന്‍ വിഹിതം സംബന്ധിച്ച വിവരങ്ങള്‍ എസ് എം എസ് ആയും ലഭിക്കും.
www.civilsupplieskerala.gov.in എന്ന വെബ്‌സൈറ്റ് വഴി ഓണ്‍ലൈനായും വിവരങ്ങള്‍ ലിിങ്ക് ചെയ്യാം.