കൊച്ചി: സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവിലയിൽ നേരിയ കുറവ്. പവന് 80 രൂപ കുറഞ്ഞു. 28,560 രൂപയിലാണ് വ്യാപാരം. ഒരു ഗ്രാം സ്വര്‍ണത്തിന് 3,570 രൂപയാണ് വില. ഇന്നലെ സ്വര്‍ണവ്യാപാരം ചരിത്രത്തിലെ ഏറ്റവും വലിയ നിരക്കിലാണ് നടന്നത്. പവന് 28,640 രൂപയിലാണ് വ്യാപാരം നടന്നത്.
ഓണവും കല്ല്യാണ സീസണും ഒന്നിച്ചെത്തിയപ്പോൾ കേരളത്തിലെ വിപണിയിൽ സ്വർണത്തിന് വില കുതിച്ചു കയറുകയാണ് ഒപ്പം ആഗോള സാമ്പത്തിക രംഗത്തെ മാന്ദ്യവും അമേരിക്കയും ചൈനയും തമ്മിലുള്ള വ്യാപാര യുദ്ധം മൂർച്ഛിക്കുന്നതും സുരക്ഷിത നിക്ഷേപം എന്ന രീതിയിൽ സ്വർണത്തിന്റെ മൂല്യം ഉയർത്തുകയായിരുന്നു.