ന്യൂഡൽഹി: രാജ്യത്ത് കോവിഡ് ബാധിതര്‍ 14 ലക്ഷം കടന്നു വ്യാപനം ശ്കതമായി തുടരുകയാണ്. പുതുതായി 24 മണിക്കൂറിനിടെ അര ലക്ഷം രോഗികള്‍ റിപ്പോർട്ട് ചെയ്തു 750 മരണം.. പ്രതിനദിന കണക്കുകളിൽ ഏറ്റവും ഉയർന്ന നിരക്കാണിത്. കോവിഡ് മരണം 32,723 കടന്നു. ഈമാസം ഇതുവരെ എട്ടര ലക്ഷം രോഗികള്‍. . 24 മണിക്കൂറില്‍ രോഗമുക്തര്‍ 36,145. മുക്തരുടെ കണക്കിലും ഒരു ദിവസത്തെ ഏറ്റവും ഉയർന്ന കണക്കാണിത് . ആകെ രോഗമുക്തര്‍ 8,85,576. രോഗമുക്തിനിരക്ക് 63.92 ശതമാനം. ചികിത്സയിലുള്ളത് 4.68 ലക്ഷം പേര്‍.
ശനിയാഴ്‌ച 4.42 ലക്ഷം സാമ്പിള്‍ പരിശോധിച്ചു. ആകെ പരിശോധന 1.63 കോടി. ദശലക്ഷം പേരിൽ 11,805 എന്ന തോതിലാണ് രാജ്യത്തെ പരിശോധനനിരക്ക്. കേരളത്തിൽ പരിശോധനനിരക്ക് 18,619 ആണ്. രാജ്യത്ത് മരണനിരക്ക് 2.31 ശതാനം.