കുന്ദമംഗലം: 2018 ലെ പ്രളയത്തില്‍ കൃഷിനാശം സംഭവിച്ച കുന്ദമംഗലം നിയോജക മണ്ഡലത്തിലെ അഞ്ച് പഞ്ചായത്തുകളിലുള്ള കര്‍ഷകര്‍ക്ക് 39.5 ലക്ഷം രൂപ നല്‍കിയതായി പി.ടി.എ റഹീം എം.എല്‍.എ അറിയിച്ചു.കുന്ദമംഗലം ബ്ലോക്ക് പരിധിയിലുള്ള കുന്ദമംഗലം, ചാത്തമംഗലം, മാവൂര്‍, പെരുവയല്‍, പെരുമണ്ണ ഗ്രാമപഞ്ചായത്തുകളിലെ 754 കര്‍ഷകര്‍ക്ക് 39,50,611 രൂപയാണ് അപേക്ഷകരുടെ ബേങ്ക് അക്കൗണ്ടുകളിലേക്ക് മാറ്റി നല്‍കിയത്.
കുന്ദമംഗലത്ത് 163 കര്‍ഷകര്‍ക്ക് 5,57,901 രൂപയും, ചാത്തമംഗത്ത് 176 പേര്‍ക്ക് 16,87,518 രൂപയും, മാവൂരില്‍ 159 പേര്‍ക്ക് 5,56,942 രൂപയും, പെരുവയല്‍ 181 പേര്‍ക്ക് 7,40,487 രൂപയും, പെരുമണ്ണയില്‍ 75 കര്‍ഷകര്‍ക്ക് 4,07,763 രൂപയുമാണ് ലഭ്യമാക്കിയതെന്നും എം.എല്‍.എ പറഞ്ഞു.

