Entertainment

ഒരു വിചിത്ര മനോഹര ഭീകര സിനിമ ദ പ്ലാറ്റ്‌ഫോം

നിങ്ങളൊരു സിനിമ പ്രേമിയാണോ ? എങ്കിൽ നിങ്ങൾക്ക് വേണ്ടി കുന്ദമംഗലം ന്യൂസ് ഡോട്ട് കോം ഒരുക്കുന്നു സിനിമാള്. ലോക സിനിമകളിൽ ഇടം പിടിച്ച ചിത്രങ്ങളെ കുറിച്ചുള്ള ചെറു കുറിപ്പുകളാണ് ഇതിലൂടെ ഞങ്ങൾ നിങ്ങൾക്ക് മുൻപിൽ അവതരിപ്പിക്കുന്നത്. നിങ്ങൾ കണ്ടതോ ? കണ്ടിരിക്കേണ്ടതോ ആയിട്ടുള്ള അതി മനോഹര ചിത്രങ്ങൾ. ഈ ഹാളിൽ വായനക്കായി പ്രദർശിപ്പിക്കുകയാണ്. കാണാത്തവർക്ക് കാണാനുള്ള പ്രേരണയാവട്ടെ, കണ്ടവർക്ക് ഓർമ്മകൾ പുതുക്കാനുള്ള നിമിഷങ്ങളാവട്ടെ. ഇനി ഈ സിനിമാളിൽ നമുക്കൊന്നിച്ചിരിക്കാം. നിരൂപണം സഹനിൽ സഹദേവ്

ദ പ്ലാറ്റ്‌ഫോം Title: THE PLATFORM
Year: 2019
Language : Spanish
Genre : science fiction-horror

കാലദേശാതീതമായ ഒരിടത്ത് ഒരുപാട് നിലകളുള്ള ഒരു തടവറ. ഒരു നിലയിൽ രണ്ടുപേർ മാത്രം. നിലയുടെ നടുവിൽ വലിയൊരു ദ്വാരം. താഴേക്കും മുകളിലേക്കും ഒരുപാട് നിലകളും മനുഷ്യരെയും കാണാമെങ്കിലും ഒരു ഗുണവും ഇല്ല. ഓരോ ദിവസവും മുകളിൽ നിന്ന് ഭക്ഷണം താഴെ നിലകളിലേക്ക് വരും. മുകളിലുള്ളവർ കഴിച്ചതിന്റെ അവശിഷ്ടം താഴെയുള്ളവർക്ക്. അവരുടെ ബാക്കി താഴേക്ക്. ഏറ്റവും അടിയിലെത്തുമ്പോഴേക്കും ഭക്ഷണം ഇല്ലാതെ വരും. ഓരോ ദിവസവും ആളുകൾ നിൽക്കേണ്ട നില മാറി മാറി വരും. ഭീകരമായ അവസ്ഥ.. !

Galder Gaztelu-Urrutia സംവിധാനം ചെയ്ത സ്പാനിഷ് സിനിമ THE PLATFORM ലെ വിഷയമാണിത്.

സിനിമയിൽ അവതരിപ്പിച്ച കാര്യവും രീതിയും അതിന്റെ ക്വാളിറ്റിയുമൊക്കെ ആദ്യാവസാനം മികച്ചുനിക്കുന്നുണ്ട്. വല്ലാതെ ഡിസ്റ്റർബിങ് ആയ കഥാ പശ്ചാത്തലം കാണിച്ചുവെക്കുന്ന കാഴ്ച്ചയിൽ ഒതുങ്ങി നിൽക്കുന്നേയില്ല.

ചികഞ്ഞുനോക്കാനും ചിന്തിക്കാനും തുടങ്ങിയാൽ നമ്മൾ കണ്ട കാഴ്ചകൾക്കും മേലെ ഒരുപാട് അർത്ഥതലങ്ങൾ തന്ന് അമ്പരപ്പിക്കുന്നുണ്ട് ചിത്രം.
ഒരു ഹൊറർ മൂഡിലുള്ള സർവൈവൽ ചിത്രത്തിന്റെ വന്യമായ ബാക്ക്ഗ്രൗണ്ട് സ്കോറിന് കാഴ്ചക്കാരന്റെ നെഞ്ചിടിപ്പ് കൂട്ടുന്നതിൽ പ്രധാന പങ്കുണ്ട്.

മനുഷ്യൻ ഉള്ളിടത്തോളം പ്രസക്തമായ സിനിമയാണ് THE PLATFORM. അതുകൊണ്ട് തന്നെ തീർച്ചയായും കണ്ടിരിക്കേണ്ട സിനിമയും.

പക്ഷെ,മൂന്ന് നിർദേശങ്ങൾ പറയാം,

ഒന്ന്, വയലൻസ് നല്ല രീതിയിൽ ഉള്ളതുകൊണ്ട് ലോലഹൃദയന്മാരൊക്കെ ആ വഴിക്ക് പോകാതിരിക്കുന്നതാണ് നല്ലത്.

രണ്ട്, കുട്ടികളോടൊപ്പം കാണാൻ തോന്നുന്നുണ്ടെങ്കിൽ ദയവായി ആ പൂതി ഉപേക്ഷിക്കുക.

മൂന്ന്. രാത്രി ഭക്ഷണം കഴിച്ച ശേഷം കാണാൻ ശ്രമിക്കുക. ഈ സിനിമ കണ്ടിട്ട് ഡിന്നർ കഴിക്കാം എന്നുള്ളത് പലർക്കും ബുദ്ധിമുട്ടായിരിക്കും.

The Platform – ഒരു വിചിത്ര മനോഹര ഭീകര സിനിമ.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Entertainment

മീ ടൂ ആരോപണങ്ങളില്‍ പ്രതികരണവുമായി നടൻ അലന്‍സിയര്‍

മീ ടൂ ആരോപണങ്ങളില്‍ പ്രതികരണവുമായി നടൻ അലന്‍സിയര്‍ രംഗത്തെത്തി. ഏറെ കാലങ്ങൾക്കു ശേഷമാണു നടൻ വിശദീകരണം നൽകുന്നത്. പരാതി നൽകിയ ഗീതാ ഗോപിനാഥിനോട് തനിക്ക് ഒരു പരാതിയുമില്ലെന്നും,
Entertainment

ചാലിയാറിന്റെ തീരത്ത് ഒഴുകുന്ന കടൽ കൊട്ടാരം

കോഴിക്കോട്: മലബാർ ടൂറിസത്തിന് ശുഭവാർത്തയുമായി ക്വീൻ ഓഫ് ചാലിയാർ , തിരക്കേറിയ ജീവിത നിമിഷങ്ങൾക്കിടയിൽ അല്പസമയം ആനന്ദമാക്കാൻ ഒരുങ്ങി കഴിഞ്ഞു ആഡംബര ബോട്ടുകൾ, നേരത്തെ ജലയാത്രയ്ക്കായി ആലപ്പുഴ
error: Protected Content !!