കുന്ദമംഗലം; കുന്ദമംഗലം ടൈല്‍സ് വേള്‍ഡില്‍ മോഷണം. ഇന്നലെ രാത്രിയോടെ കള്ളന്‍ കടന്ന് പണവും സാധനരണങ്ങളും കവര്‍ന്നു. 25000 രൂപയോളം മോഷണം പോയതായാണ് പ്രാധമിക നിഗമനം. മേശയില്‍ നിന്ന് താക്കോള്‍ എടുത്ത് തുറന്ന് മുഖളിലെത്തിയ കള്ളന്‍ സാധനങ്ങളും അപഹരിച്ചു. ഷട്ടര്‍ കുത്തിത്തുറന്ന് ഗ്ലാസും തകര്‍ത്താണ് കള്ളന്‍ അകത്ത് കയറിയത്. കുന്ദമംഗലം എസ്.ഐ ശ്രീജിത്തിന്റെ നേതൃത്വത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വിരലടയാള വിദഗ്ദരും ഉടന്‍ തന്നെ സ്ഥലത്തെത്തും.