കാലവും കാറ്റും പുതിയ വഴികളിലേക്ക്…അമൃതയ്‌ക്കൊപ്പം ഗോപി സുന്ദര്‍,സോഷ്യല്‍ മീഡിയയില്‍ ചൂടേറിയ ചർച്ച,പിന്നാലെ സൈബർ ആക്രമണം

0
495

ഗായിക അമൃത സുരേഷും സംഗീത സംവിധായകന്‍ ഗോപി സുന്ദറും ഒരുമിച്ചുള്ള പുതിയ ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ച വിഷയം.പിന്നിട്ട കാതങ്ങള്‍ മനസ്സില്‍ കുറിച്ച് അനുഭവങ്ങളുടെ കനല്‍വരമ്പു കടന്ന് കാലവും കാറ്റും പുതിയ വഴികളിലേക്ക്- എന്ന കുറിപ്പോടു കൂടി ഇന്‍സ്റ്റാഗ്രാമിലാണ് ഗോപി സുന്ദര്‍ ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്.ഇരുവരും സോഷ്യൽ മീഡിയ ഹാൻഡിലിലൂടെ പങ്കുവച്ച ചിത്രത്തിന് നേരെ അനാവശ്യ കമന്റുകളും എത്തുന്നുണ്ട്.ഒരേ കുറിപ്പോടെയാണ് അമൃത സുരേഷ് ഫേസ്ബുക്കിലും ഗോപി സുന്ദർ ഇൻസ്റ്റാഗ്രാമിലും ചിത്രം പങ്കുവച്ചത്.

ഏറ്റവും കൂടുതൽ സൈബർ അറ്റാക്ക് നേരിടുന്നത് അമൃത സുരേഷിന്റെ ഫേസ്ബുക് പോസ്റ്റിന് നേരെയാണ്. ‘കാലവും, കാറ്റും എന്നും ഉണ്ടാകും അപ്പോളും പുതിയ വഴികളെ തേടാതിരുന്നാൽ നിങ്ങൾക്കു നല്ലത്’,ഇങ്ങനെ തുടങ്ങുന്നു ആക്രമണങ്ങൾ.ഗോപി സുന്ദറിന്റെ മുൻസുഹൃത്ത് അഭയയുമായുള്ള ചിത്രങ്ങൾ തന്റെ സോഷ്യൽ മീഡിയയിൽ നിന്ന് അപ്രത്യക്ഷമായതും സോഷ്യൽ മീഡിയ ചൂണ്ടിക്കാട്ടുന്നുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here