കോഴിക്കോട് : മഹാമാരിയുടെ പ്രതിസന്ധിക്കാലത്ത് വിദ്യാർത്ഥികളെ നിർബന്ധിച്ച് പരീക്ഷയെഴുതിക്കുകയാണ് കേരള സർക്കാരും വിദ്യാഭ്യാസ വകുപ്പുമെന്ന് കുന്ദമംഗലം മുൻ എം എൽ എ യു സി രാമൻ . ഇത്രയും വെല്ലുവിളികൾ നിറഞ്ഞ കൊറോണക്കാലത്ത് വിദ്യാർത്ഥികളെയും രക്ഷകർത്താക്കളെയും സമ്മർദ്ധത്തിലാക്കി അപായപ്പെടുത്തുകയാണ് പിണറായി സർക്കാർ എന്ന് അദ്ദേഹം പറഞ്ഞു.
നിരന്തരം മാറ്റിവയ്ക്കപ്പെട്ട പരീക്ഷകൾക്ക് എല്ലാ സുരക്ഷാ സംവിധാനങ്ങളും ഒരുക്കിയെന്ന് മേനി നടിച്ച സർക്കാർ വിദ്യാർത്ഥികളെയും. രക്ഷിതാക്കളെയും അപമാനിക്കുകയാണ്. എല്ലാ സുരക്ഷാ മാനദണ്ഡങ്ങളെയും കാറ്റിൽ പറത്തി മൂന്ന് ലെയർ മാസ്ക്ക് എന്ന നിർദ്ദേശം ലംഘിച്ച് നിലവാരമില്ലാത്ത വലപോലുള്ള തുണികളിലുള്ള മാസ്കാണ് വിദ്യാർത്ഥികൾക്ക് നൽകിയത് .
നിലവാരമുള്ള മാസ്ക് വിതരണം ചെയ്യേണ്ട സർക്കാർ എൻ എസ് എസ് പോലുള്ള സന്നദ്ധ സംഘടനകളുടെ ചുമലിൽ കെട്ടി വയ്ക്കുകയാണ് ചെയ്തത്. സാനിറ്റൈസർ ,കയ്യുറകൾ എന്നിവ പോലും സ്ക്കൂൾ അധികൃതർ കണ്ടെത്തേണ്ട ദുരവസ്ഥയിലേക്ക് സർക്കാർ തള്ളിവിടുകയാണ് ചെയ്തത് .എല്ലാ സുരക്ഷാ സംവിധാനങ്ങളും അവകാശപ്പെട്ടവർ വിദ്യാർത്ഥി സമൂഹത്തോടും ,അധ്യാപക രക്ഷാകർതൃ സമൂഹത്തോടും വഞ്ചനയാണ് നടത്തിയത്. അദ്ധ്യാപകരെ അവഹേളിച്ചവരും അപഹസിച്ചവരും അദ്ധ്യാപകരുടെ ചുമലിൽ വിദ്യാർത്ഥികളുടെ സുരക്ഷ ഏൽപ്പിച്ച് തടിയൂരാൻ ശ്രമിക്കുന്നതും കോവിഡ് കാലത്തെ സർക്കാർ മേനി നടിക്കുന്ന പരീക്ഷയുടെ അവസ്ഥയാണ്. .
സർക്കാർ സുരക്ഷയുടെ നിയമ ലംഘനമാണ് നടത്തിയത് ,കൊറോണയുടെ സാമൂഹ്യ വ്യാപനം തടയേണ്ട സർക്കാർ വിദ്യാർത്ഥികൾക്ക് വാഹന സംവിധാനം പോലും ഏർപ്പെടുത്തിയില്ല . വിദ്യാർത്ഥികളെ ഇ മാരക രോഗത്തിലേക്ക് തള്ളിവിടുന്ന രീതിയിലാണ് സർക്കാർ നടപടി ,
രക്ഷകർത്താക്കളെയും കുട്ടികളെയും മാത്രമല്ല സർക്കാർ വഞ്ചിക്കുന്നത് അദ്ധ്യാപക സമൂഹത്തെ കൂടിയാണെന്ന് യു സി രാമൻ അഭ.പ്രായപ്പെട്ടു