കുന്ദമംഗലം; മത്സ്യകൃഷിയില്‍ നൂറുമേനി വിളവെടുത്ത് ചേരിഞ്ചാല്‍ പടിയാട്ട് വീട്ടില്‍ ഷിജു. തന്റെ ഒന്‍പത് സെന്റ് സ്ഥലത്ത് 13000 ലിറ്റര്‍ വെള്ളം സൂക്ഷിക്കാന്‍ കഴിയുന്ന വൃത്താകൃതിയിലുള്ള ടാങ്കിലാണ് ഷിജുവിന്റെ മത്സ്യകൃഷി. ആറുമാസം മുന്‍പാണ് കൃഷി ആരംഭിച്ചത്. ഗിഫ്റ്റ്, ഗ്രാസ്‌കാര്‍പ്പ്, കട്‌ല എന്നീ മീനുകളാണ് പ്രധാനമായും കൃഷി ചെയ്യുന്നത്. രണ്ടായിരത്തിനെടുത്ത് കുഞ്ഞുങ്ങളെയായിരുന്നു നിക്ഷേപിച്ചത്.
വിളവെടുപ്പിന് പാകമായ മീനുകള്‍ക്ക് 200 മുതല്‍ 500 ഗ്രാം വരെ തൂക്കമാണുള്ളത്. കണ്‍സ്ട്രക്ഷന്‍ കോണ്‍ട്രാക്ടറായ ഷിജു ഒഴിവ് സമയത്താണ് കൃഷി ചെയ്യുന്നത്. ഈ വെ്ള്ളം ഫില്‍ട്ടര്‍ ചെയ്ത് ഉപയോഗിക്കുന്ന എക്കോപോണിക്‌സ് എന്ന പച്ചക്കറി കൃഷിയും ഇതിനോടൊപ്പമുണ്ട. വീട്ടിലേക്കാവശ്യമായ എല്ലാ പച്ചക്കറികളും ഇവിടെന്നുതന്നെയാണ് ലഭിക്കുന്നത്.
ഭാര്യ സ്റ്റാല്‍ജിനയാണ് ഷിജുവിനെ കൃഷിയില്‍ സഹായിക്കുന്നത്. സ്‌നിയ, സുഹാനി എന്നീ മക്കളും അമ്മ തങ്കവും കൃഷിക്ക് കൂട്ടായുണ്ട്. കൃഷി ഓഫീസര്‍ അദീനയും വാര്‍ഡ് മെമ്പര്‍ പവിത്രനും വിളവെടുപ്പ് പരിപാടിയില്‍ സംബന്ധിച്ചു.