ഇരട്ട ജനിതക വ്യതിയാനം വന്ന കൊറോണ വൈറസിന്‍റെ ഇന്ത്യൻ വേരിയന്‍റ് ബി വണ്‍ 617 കേരളത്തില്‍ മിക്ക ജില്ലകളിലും കണ്ടെത്തി . അതിതീവ്രവ്യാപന ശേഷിയുള്ള വൈറസാണിത്. ജനിതക മാറ്റം വന്ന കൊറോണ വൈറസ് വ്യാപനം ഉണ്ടായത് കഴിഞ്ഞ ഒരു മാസത്തിനിടെയാണെന്നും ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ജെനോമിക്സ് ആന്‍റ് ഇൻറഗ്രേറ്റീവ് ബയോളജിയുടെ പഠനത്തില്‍ കണ്ടെത്തിയിട്ടുണ്ട്.
ജനസാന്ദ്രത കൂടിയ കേരളത്തിലെ ഈ വൈറസ് സാന്നിധ്യം അതി ഗുരുതര സാഹചര്യമെന്ന് വിദഗ്ധര്‍ പറയുന്നു. വൈറസ് സാന്നിധ്യം ഏറ്റവും കൂടുതല്‍ കോട്ടയത്തും ആലപ്പുഴയിലുമാണ്. 19.05 ശതമാനം . 15.63 ശതമാനവുമായി മലപ്പുറവും 10 ശതമാനത്തില്‍ കൂടുതല്‍ രോഗികളുമായി പാലക്കാടും കോഴിക്കോടും ഉണ്ട്. കാസര്‍കോട്, എറണാകുളം, കണ്ണൂര്‍, കൊല്ലം, വയനാട് ജില്ലകളിലും ബി വണ്‍ 617 വൈറസ് സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്.

