യു എ ഇ : വയനാട് സ്വദേശിയായ പ്രവാസി വ്യവസായി അറയ്ക്കൽ ജോയിയുടെ മരണം ആത്മഹത്യയെന്ന് വിവരം. എണ്ണ ശുദ്ധീകരണവുമായി ബന്ധപ്പെട്ട് 2000 കോടി രൂപ മുതൽ മുടക്കി തുടങ്ങിയ സംരംഭം പൂർത്തികരിക്കാൻ ഇരിക്കെയായിരുന്നു മരണം . ഇദ്ദേഹത്തിന്റെ മരണത്തിൽ ഏറെ ദുരൂഹത നിറഞ്ഞിരുന്നു. നിരവധി പേർക്ക് അത്താണി ആയിരുന്നു അറയ്ക്കൽ ജോയ്. പലർക്കും നിലവിൽ പ്രവാസ കമ്പനികളിൽ ജോലി നൽകിയ ഇദ്ദേഹം ഒരു നാടിന് തന്നെ ആശ്വാസമായിരുന്നു.
തന്റെ സ്വപ്ന പദ്ധതിയായ എണ്ണ ശുദ്ധീകരണ പ്ലാന്റ് കോവിഡ് പശ്ചാത്തലത്തിൽ നഷ്ടം വിതച്ചതും, തന്റെ പങ്കാളികളിൽ ഒരാളായ ബി ആർ ഷെട്ടി പണം തട്ടിയെടുത്തുവെന്നും ഇത് ഇദ്ദേഹത്തിന് തിരിച്ചടിയായി എന്നുമാണ് പുറത്ത് വരുന്ന വാർത്ത. ഈ സംഭവത്തെ തുടർന്ന് മാനസികമായി ഏറെ തളർന്ന ഇദ്ദേഹം ആത്മഹത്യയ്ക്ക് തുനികയായിരുന്നു എന്നാണ് പുറത്ത് വരുന്ന വിവരങ്ങൾ. പണം തട്ടിയ ബി ആർ ഷെട്ടിയുടെ അക്കൗണ്ട് യു എ ഇ അധികാരികൾ മരവിപ്പിച്ചു എന്ന കാര്യവും പുറത്ത് വരുന്നുണ്ട്. ധനികനായി ജീവിക്കുമ്പോയും സ്വദേശത്തിലെ ജനങ്ങൾക്ക് ഏറെ പരിഗണന നൽകിയ വ്യക്തിയായിരുന്നു അറയ്ക്കൽ ജോയി