ഇടുക്കി: ജില്ലയില്‍ കൊവിഡ് 19 വീണ്ടും സ്ഥിരീകരിച്ച സാഹചര്യത്തിൽ രോഗബാധിത പ്രദേശങ്ങളില്‍ ഡബിള്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചു. നേരത്തെ പുതിയ രോഗങ്ങങ്ങൾ സ്ഥിരീകരിക്കാത്ത ഇടുക്കിയിൽ സർക്കാർ ചില ഇളവുകൾ പ്രഖ്യാപിച്ചിരുന്നു. എന്നാൽ നിലവിലെ സാഹചര്യം കണക്കിലെടുത്ത് സുരക്ഷാ ശക്തമാക്കാനാണ് അധികൃതരുടെ തീരുമാനം .
നത്തുകല്ലിനോട് ചേര്‍ന്ന വാര്‍ഡുകളിലാണ് ഡബിള്‍ ലോക്ക് ഡൗണ്‍.കട്ടപ്പന നഗരസഭയിലെ മൂന്ന് വാര്‍ഡുകളിലും ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ജില്ലയില്‍ 10 പേരാണ് രോഗം സ്ഥിരീകരിച്ച് ആശുപത്രി ഐസലേഷന്‍ വാര്‍ഡില്‍ കഴിയുന്നത്. ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത് 20 പേര്‍ക്കാണ്. ഇതില്‍ 10 പേര് രോഗമുക്തരായി. കനത്ത സുരക്ഷ ഒരുക്കിയ പ്രദേശങ്ങളിൽ ജനങ്ങൾക്ക് ആവിശ്യ സാധനങ്ങൾ വീട്ടിലെത്തിച്ച് നൽകും

