Entertainment Kerala kerala

നിറഞ്ഞാടി എമ്പുരാന്‍; ആദ്യ ഷോ കാണാന്‍ മോഹന്‍ലാലും താരങ്ങളും; വന്‍ വരവേല്‍പ്പ്

പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരുന്ന എമ്പുരാന്‍ തിയറ്ററുകളില്‍. സിനമ കണ്ട എല്ലാവര്‍ക്കും സന്തോഷത്തിന്റെ തിരയിളക്കമാണ്. പ്രതീക്ഷച്ചതിനേക്കാള്‍ കൂടുതലാണ് ലാലേട്ടനും പൃഥ്വിരാജും ആരാധകര്‍ക്കായി ഒരുക്കിയിരിക്കുന്നത് എന്നാണ് എല്ലാവരും പറയുന്നത്. കൊച്ചിയില്‍ ആദ്യ ഷോ കാണാന്‍ മോഹന്‍ലാല്‍ ഉള്‍പ്പെടെയുള്ള താരങ്ങളും എത്തി.

മുരളി ഗോപിയുടെ മാസ് ഡയലോഗുകള്‍ തീയേറ്ററുകളില്‍ ആരാധകരെ ആവേശം കൊള്ളിച്ചു. മോഹന്‍ലാലിന്റെ ഇന്‍ട്രോ സീന്‍ ഒക്കെ വേറെ ലെവല്‍ ആണെന്നാണ് ആരാധകര്‍ ആവേശത്തോടെ പറയുന്നത്.

ട്വിസ്റ്റ് ഒളിപ്പിച്ച് ആദ്യപകുതി പൂര്‍ത്തിയായപ്പോള്‍ ക്യാമറയും എഡിറ്റിങ്ങും ബാക്ക്ഗ്രൗണ്ട് മ്യൂസിക്കും ഒക്കെ ഇംഗ്ലീഷ് പടങ്ങളിലേതിനേക്കാളും മികച്ചതാണെന്നാണ് ആരാധകര്‍ പറയുന്നത്.

മോളിവുഡിന്റെ ചരിത്രത്തില്‍ തന്നെ ഏറ്റവും ചെലവേറിയ സിനിമയായാണ് എമ്പുരാന്‍ വിലയിരുത്തപ്പെടുന്നത്. അഡ്വാന്‍സ് ബുക്കിങിലൂടെ ആദ്യ ദിനം വന്‍ കളക്ഷന്‍ നേടിയാണ് എമ്പുരാന്‍ റിലീസ് ചെയ്യുന്നത്. ഏറെ ആകാംക്ഷയോടെയാണ് ചിത്രത്തിന്റെ വരവിനായി ആരാധകര്‍ കാത്തിരുന്നത്. ലൈക്ക പ്രൊഡക്ഷന്‍സ്, ആശീര്‍വാദ് സിനിമാസ്, ശ്രീ ഗോകുലം മൂവീസ് നിര്‍മിച്ച ചിത്രം മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളില്‍ പാന്‍ ഇന്ത്യന്‍ റിലീസായിട്ടാണ് എത്തുന്നത്. 2019ല്‍ റിലീസ് ചെയ്ത ബ്ലോക്ക്ബസ്റ്റര്‍ ചിത്രം ലൂസിഫറിന്റെ രണ്ടാം ഭാഗമായി എത്തുന്ന എമ്പുരാന്‍ നിര്‍മിച്ചിരിക്കുന്നത്, ലൈക്ക പ്രൊഡക്ഷന്‍സ്, ആശീര്‍വാദ് സിനിമാസ്, ശ്രീ ഗോകുലം മൂവീസ് എന്നിവയുടെ ബാനറില്‍ സുഭാസ്‌കരന്‍, ആന്റണി പെരുമ്പാവൂര്‍, ഗോകുലം ഗോപാലന്‍ എന്നിവര്‍ ചേര്‍ന്നാണ്. മൂന്നു ഭാഗങ്ങളായി കഥ പറയുന്ന ഒരു സിനിമാ സീരിസിന്റെ രണ്ടാം ഭാഗമാണ് എമ്പുരാന്‍.

ഖുറേഷി- അബ്രാം/ സ്റ്റീഫന്‍ നെടുമ്പള്ളി എന്ന പ്രധാന കഥാപാത്രമായി മോഹന്‍ലാല്‍ അഭിനയിക്കുന്ന ചിത്രത്തില്‍ പൃഥ്വിരാജ്, മഞ്ജു വാര്യര്‍, ടൊവിനോ തോമസ്, ഇന്ദ്രജിത് സുകുമാരന്‍, സുരാജ് വെഞ്ഞാറമൂട്, ജെറോം ഫ്‌ലിന്‍, ബൈജു, സായ്കുമാര്‍, ആന്‍ഡ്രിയ ടിവാടര്‍, അഭിമന്യു സിങ്, സാനിയ ഇയ്യപ്പന്‍, ഫാസില്‍, സച്ചിന്‍ ഖഡ്കര്‍, നൈല ഉഷ, ജിജു ജോണ്‍, നന്ദു, മുരുകന്‍ മാര്‍ട്ടിന്‍, ശിവജി ഗുരുവായൂര്‍, മണിക്കുട്ടന്‍, അനീഷ് ജി മേനോന്‍, ശിവദ, അലക്സ് ഒനീല്‍, എറിക് എബണി, കാര്‍ത്തികേയ ദേവ്, മിഹയേല് നോവിക്കോവ്, കിഷോര്‍, സുകാന്ത്, ബെഹ്‌സാദ് ഖാന്‍, നിഖാത് ഖാന്‍, സത്യജിത് ശര്‍മ, നയന്‍ ഭട്ട്, ശുഭാംഗി, ജൈസ് ജോസ് തുടങ്ങി വമ്പന്‍ താരനിരയാണ് അണിനിരക്കുന്നത്. ഗെയിം ഓഫ് ത്രോണ്‍സിലൂടെ ലോക പ്രശസ്തനായ ജെറോം ഫ്‌ലിന്നിന്റെ സാന്നിധ്യം ചിത്രത്തിന്റെ താരനിരക്ക് നല്‍കിയത് ഇന്റര്‍നാഷണല്‍ അപ്പീലാണ്.

രാവിലെ ആറിന് ആദ്യപ്രദര്‍ശനം കാണാന്‍ ലോകമെമ്പാടുമുള്ള തിയറ്ററുകള്‍ക്ക് മുന്നില്‍ വന്‍ ജനാവലിയായിരുന്നു. കേരളത്തില്‍ മാത്രം 746 സ്‌ക്രീനുകളിലായി നാലായിരത്തി അഞ്ഞൂറിലധികം ഷോകളുണ്ട്.

തിരക്ക് നിയന്ത്രിക്കാന്‍ പ്രത്യേക സുരക്ഷയൊരുക്കി പൊലീസും രംഗത്തുണ്ട്. ആദ്യഷോയ്ക്ക് ടിക്കറ്റ് കിട്ടാത്തവര്‍ പറയുന്നത് ഒന്നുമാത്രമാണ്, പടത്തിന്റെ സസ്‌പെന്‍സ്, അത് നശിപ്പിക്കരുതെന്ന്…അഡ്വാന്‍സ് ബുക്കിങ്ങിലൂടെയും ‘എമ്പുരാന്‍’ ആദ്യ ദിനം 50 കോടി ക്ലബിലെത്തി. ഇതാദ്യമായാണ് ഒരു മലയാള ചിത്രം ഈ നേട്ടം കൈവരിക്കുന്നത്. ആദ്യ വീക്കെന്‍ഡിലെ ഗ്ലോബല്‍ കലക്ഷന്‍ 80 കോടി കടക്കുമെന്നാണ് റിപ്പോര്‍ട്ട്.

Avatar

veena vp

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!