മൂന്നാമത് ബേപ്പൂർ അന്താരാഷ്ട്ര വാട്ടർ ഫെസ്റ്റിവലിനോട് അനുബന്ധിച്ച് സംഘടിപ്പിച്ച പാരാമോട്ടോറിംഗ് കൗതുകത്തോടെ കണ്ടാസ്വദിച്ച് കാണികൾ.പാരാമോട്ടോറിൽ സഞ്ചരിക്കുന്ന പൈലറ്റ് കാണികളിൽ ആവേശമായി.ബേപ്പൂർ അന്താരാഷ്ട്ര വാട്ടർ ഫെസ്റ്റിവൽ വീക്ഷിക്കാൻ ബേപ്പൂർ മറീന ബീച്ചിലെത്തിയവർക്കാണ് പാരാമോട്ടോറിംഗ് കൗതുകക്കാഴ്ചയായത്. കോഴിക്കോട്ടുകാർക്ക് അത്ര പരിചയമില്ലാത്ത സാഹസിക പ്രകടനം ആളുകൾ വിസ്മയത്തോടെ നോക്കി നിന്നു. കടലിനു മീതെ കൂടെയുള്ളആകാശയാത്ര കുട്ടികൾക്കും കൗതുകക്കാഴ്ച്ചയായി. രണ്ട് പാരാമോട്ടോർ ഗ്ലൈഡർമാർ ആകാശത്ത് പ്രകടനം നടത്തിയത്. ഗോതീശ്വരം ബീച്ചിൽ നിന്നും പറന്നുയർന്ന ഗ്ലൈഡറുകൾ ബേപ്പൂർ ബീച്ചിലൂടെ ആകാശത്ത് അത്ഭുതക്കാഴ്ച്ചയൊരുക്കി. കോഴിക്കോട്ടുകാരായ സലീം ഹസ്സൻ, സുനിൽ എന്നിവർ ചേർന്നാണ് പാരാമോട്ടോറിംഗിന് നേതൃത്വം നൽകിയത്.