Local

ജൂനിയര്‍ ജവഹര്‍ ട്രോഫി മുത്തൂറ്റ്,എഫ്.എ.മീനങ്ങാടി,കെ.എഫ്.ടി.സി.കോ ഴിക്കോട് ജേതാക്കള്‍


മാവൂര്‍. റോയൽ ട്രോഫിക്കായി ജവഹർ ജൂനിയർ സംഘടിപ്പിച്ച ഓള്‍ കേരള നയൻസ് ഫുട്ബോൾ ടുർണ്ണമെന്റിൽ ജനന വർഷം 2006, 2007, 2008 വിഭാഗത്തിൽ യഥാക്രമം മുത്തൂറ്റ് എഫ്.എ എറണാകുളം ,എഫ് എ മീനങ്ങാടി, കെ.എഫ്.ടി.സികോഴിക്കോട് ടീമുകൾ ജേതാക്കളായി. ഫൈനലിൽ മൂന്നു ടീമുകളും കെ.എഫ് ടി.സി കോഴിക്കോട്, വി പി സത്യൻ സോക്കർ കോഴിക്കോട്, ജവഹർ മാവൂർ ടീമുകളെയാണ് പരാജയപ്പെടുത്തിയത്‌.മികച്ച കളിക്കാരനായി മുത്തൂറ്റിന്റെ അക്ഷയ് കുമാർ, വി.പി സത്യന്റെ ആസിം, കെ.എഫ് .ടി സിയുടെ അദ്നാൻ മുഹമ്മദ് എന്നിവരെ തെരെഞ്ഞെടുത്തു.

നല്ല ഗോള്‍ കീപ്പറായികെ.എഫ്.ടി.സിയുടെ കാര്‍ത്തിക്,വി.പി സത്യന്‍ സോക്കറിന്‍റെ അഹമ്മദ് ലുഹായി,ജവഹര്‍ മാവൂരിന്‍റെ റിസ് വാന്‍ എന്നിവര്‍ക്കും ലഭിച്ചു.ട്രോഫികൾ മാവൂർ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് വളപ്പിൽ റസാക്ക് വിതരണം ചെയ്തു. റണ്ണേഴ്സിനുള്ള ട്രോഫികൾ ഹമീദ് ടൈറ്റാനിയം, അബ്ദുള്ളക്കുട്ടി മാവൂർ, ടി.എം അബ്ദുൽ കരീം എന്നിവർ സമ്മാനിച്ചു. ക്ലബ്ബ് പ്രസിഡണ്ട് കെ.ടി അഹമ്മദ് കുട്ടി, കെ ടി ഷമീർബാബു, ഷമീം മണ്ണിൽതൊടി, സുനീറ അഫ്സൽ ബാബു, കെ.കെ.ടി. ബാബു തുടങ്ങിയവർ പ്രസംഗിച്ചു.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
Local

പ്രവേശനോത്സവം:

കുന്ദമംഗലം: കുന്ദമംഗലം ഉപജില്ല സ്കൂൾ പ്രവേശനോത്സവവും കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് തല പ്രവേശനോത്സവവും കുന്ദമംഗലം എ.യു.പി.സ്കൂളിൽ നടന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി.ഷൈജ വളപ്പിൽ ഉദ്ഘാടനം ചെയ്തു.വാർഡ്
error: Protected Content !!