ചാത്തമംഗലം സബ് രജിസ്ട്രാർ ഓഫീസ് പുതിയ കെട്ടിടത്തിന്റെ ഉദ്‌ഘാടനം നവംബർ 28 ന്

0
41

പുതുതായി നിർമിച്ച ചാത്തമംഗലം സബ് രജിസ്ട്രാർ ഓഫീസ് കെട്ടിടത്തിന്റെ ഉദ്‌ഘാടനം നവംബർ 28 തിങ്കളാഴ്ച രാവിലെ 10.30 ന് കേരള സഹകരണ, രജിസ്‌ട്രേഷൻ, സാംസ്‌കാരിക വകുപ്പ് മന്ത്രി വി എൻ വാസവൻ നിർവഹിക്കും. ഉദ്‌ഘാടനത്തോടനുബന്ധിച്ചു ചാത്തമംഗലം സബ് രജിസ്ട്രാർ ഓഫീസ് അങ്കണത്തിൽ ചേരുന്ന യോഗത്തിൽ കുന്ദമംഗലം എംഎൽഎ അഡ്വ: പിടിഎ റഹീം അധ്യക്ഷത വഹിക്കുകയും കോഴിക്കോട് എംപി, എംകെ രാഘവൻ മുഖ്യാതിഥിയായി പങ്കെടുക്കും.

കിഫ്‌ബി ഫണ്ട് ഉപയോഗിച്ച് 1.05 കോടി രൂപ ചിലവഴിച്ചാണ് പുതിയ കെട്ടിടം നിർമിച്ചിരുന്നത്. 1883 മുതൽക്കേ പ്രവർത്തനം ആരംഭിച്ച ചാത്തമംഗലം സബ് രജിസ്ട്രാർ ഓഫീസ് ചാത്തമംഗലം, കുന്ദമംഗലം, പൂളക്കോട്, കുറ്റിക്കാട്ടൂർ, പെരുവയൽ എന്നീ വില്ലജ് പരിധിയിൽ വരുന്ന വസ്തു കൈമാറ്റങ്ങളുടെ രേഖകൾ സൂക്ഷിക്കുന്നതും അവയുമായി ബന്ധപ്പെട്ട വിവിധതരം സേവനങ്ങൾക്കും പ്രദാനം ചെയ്തുവരുന്നു. പുതിയ കെട്ടിടം നവീകരിക്കുന്നതിന്റെ ഭാഗമായി ചാത്തമംഗലം കള്ള്ഷാപ്പിന് സമീപത്ത് നെച്ചൂളി റോഡിലുള്ള ഒരു സ്വകാര്യ സ്ഥാപനത്തിലായിരുന്നു കഴിഞ്ഞ കുറച്ചു വർഷങ്ങളായി ഓഫീസ് പ്രവർത്തിച്ചു പോന്നിരുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here