പെരിയ കൊലപാതക കേസ് സുപ്രീംകോടതിയില്‍.
കാസര്‍കോട് പെരിയയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ശരത് ലാലും കൃപേഷും കൊല്ലപ്പെട്ട കേസില്‍ സംസ്ഥാന സര്‍ക്കാറിന്റെ ഹര്‍ജി സുപ്രീം കോടതി ഇന്ന് വീണ്ടും പരിഗണിക്കും. സിബിഐ അന്വേഷണം റദ്ദാക്കണമെന്നാവശ്യപ്പെട്ട് കൊണ്ടുള്ള ഹര്‍ജിയാണ് വീണ്ടും പരിഗണിക്കുന്നത്. നേരത്തെ അന്വേഷണം സംബന്ധിച്ച് സിബിഐ യുടെ നിലപാട് സുപ്രിംകോടതി തേടിയിരുന്നുവെങ്കിലും ഇതുവരെയും സിബിഐ സത്യവാങ്മൂലം സമര്‍പ്പിച്ചിട്ടില്ല. മുന്‍പ് കേസ് പരിഗണിച്ചപ്പോള്‍ അന്വേഷണം സിബിഐയ്ക്ക് കൈമാറിക്കൊണ്ടുള്ള ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്യാന്‍ സുപ്രിംകോടതി വിസമ്മതിച്ചിരുന്നു.