News

ഹജ്ജ് 2020 അപേക്ഷ സമര്‍പ്പണം; ഇനി പതിനേഴു ദിവസങ്ങള്‍ കൂടി മാത്രം

ഹജ്ജ് 2020 നു അപേക്ഷ സമര്‍പ്പിക്കുവാന്‍ ഇനി ശേഷിക്കുന്നത് രണ്ടാഴ്ച്ച മാത്രം. 10.11.2019നു ആണ് അവസാന ദിവസം.
ഓണ്‍ലൈന്‍ അപേക്ഷകള്‍ സമര്‍പ്പിക്കാനും ഡോക്യൂമെന്റസ് സ്‌കാന്‍ ചെയ്ത് അപ്പ് ലോഡ് ചെയ്യാനും സംസ്ഥാനത്തു പലയിടങ്ങളിലും ഹജ്ജ് കമ്മിറ്റി നേരിട്ടും സാമൂഹ്യ സംഘടനകള്‍ നടത്തുന്ന സൗജന്യ ഹജ്ജ് ഹെല്‍പ് ഡസ്‌ക്കളും കൂടാതെ അക്ഷയ സെന്ററുകളും അപേക്ഷകര്‍ക്ക് ഏറെ സഹായകരമാവുന്നുണ്ട്. ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കുന്നതിനായി കോഴിക്കോട് ജില്ലയില്‍ സംസ്ഥാന ഹജ്ജ് കമ്മറ്റി ഒരു സബ് സെന്റര്‍ കുറ്റ്യാടിയില്‍ 28.10.18 തിങ്കളാഴ്ച്ച മുതല്‍ പ്രവര്‍ത്തനമാരംഭിക്കുന്നു. കുറ്റ്യാടി തെക്കേക്കര ബില്‍ഡിങ്ങില്‍ 28ന് വൈകുന്നേരം 4 മണിക്ക് സംസ്ഥാന ഹജ്ജ് കമ്മറ്റി ചെയര്‍മാന്‍ സി.മുഹമ്മദ് ഫൈസി സബ് സെന്റര്‍ ഉദ്ഘാടനം നിര്‍വഹിക്കും.

ഈ വര്‍ഷം പൂര്‍ണമായും ഓണ്‍ലൈന്‍ അപേക്ഷകള്‍ ആണ് സ്വീകരിക്കുന്നത് എങ്കിലും അപേക്ഷകര്‍ക്ക് ഇത് മൂലം യാതൊരു പ്രയാസവും അനുഭവപ്പെടുന്നില്ല, മറിച്ചു ഒരു പാട് സൗകര്യങ്ങള്‍ കൂടുകയാണുണ്ടായത്.
റിസേര്‍വ്ഡ് വിഭാഗത്തില്‍പ്പെട്ട 70 വയസ്സ് തികഞ്ഞ ഹജ്ജ് അപേക്ഷകരും അവരുടെ സഹായികളും മാത്രമേ ഇപ്പോള്‍ പാസ്സ്‌പോര്‍ട്ടും അനുബന്ധ രേഖകളും ഹജ് ഹൌസില്‍ നേരിട്ട് സമര്‍പ്പിക്കേണ്ടതുള്ളൂ .
മറ്റുള്ളവര്‍ നറുക്കെടുപ്പില്‍ തിരഞ്ഞെടുക്കപ്പെട്ടതിനു ശേഷം മാത്രം ഇവ സമര്‍പ്പിച്ചാല്‍ മതി. അപേക്ഷ സമര്‍പ്പണത്തിന് ഇനിയുള്ള ദിവസങ്ങളില്‍ കൂടുതല്‍ പേര്‍ എത്തിത്തുടങ്ങുമെന്നു പ്രതീക്ഷിക്കാം.
മെഹ്റം ഇല്ലാത്ത വനിതകള്‍ 4/5 പേര് കൂട്ടായി സമര്‍പ്പിക്കുന്ന അപേക്ഷകള്‍ക്കും ഇപ്പോള്‍ രേഖകള്‍ നേരിട്ട് സമര്‍പ്പിക്കേണ്ടതില്ല. ഇവ അപ്പ് ലോഡ് ചെയ്താല്‍ മതി.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!