News

സർക്കാരിനെ അട്ടിമറിക്കാനുള്ള നീക്കത്തെ പ്രതിരോധിക്കും : ഡിവൈഎഫ്ഐ

തിരുവനന്തപുരം ∙ ലൈഫ് മിഷനിലെ ക്രമക്കേട് ഉൾപ്പെടെയുള്ളവയിലെ കേന്ദ്ര ഏജന്‍സികളുടെ അന്വേഷണത്തെ പ്രതിരോധിച്ച് ഡിവൈഎഫ്ഐ. സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള ആര്‍എസ്എസ് നീക്കത്തിനെതിരെ സമരം സംഘടിപ്പിക്കുമെന്നു ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എ.എ.റഹിം പറഞ്ഞു.

സര്‍ക്കാരിനെതിരെ അന്വേഷണം നടത്തുന്നവര്‍ സ്വര്‍ണക്കടത്ത് കേസില്‍ കേന്ദ്രമന്ത്രി വി.മുരളീധരന്‍റെ പങ്ക് അന്വേഷിക്കുന്നില്ലെന്നും റഹിം ആരോപിച്ചു.

ലൈഫ് മിഷനെക്കുറിച്ച് പറയുമ്പോള്‍ തന്നെ മുഖ്യമന്ത്രിക്ക് ഹാലിളകുകയാണെന്നായിരുന്നു ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍റെ പ്രതികരണം. ലൈഫ് മിഷൻ ഭവനനിർമാണ പദ്ധതിയുടെ മറവിൽ കേന്ദ്രാനുമതിയില്ലാതെ വിദേശസഹായം സ്വീകരിച്ചതിന് സിബിഐ കേസ് റജിസ്റ്റർ ചെയ്ത് അന്വേഷണം തുടങ്ങിയിരുന്നു. അനിൽ അക്കര എംഎൽഎയുടെ പരാതിയിലാണ് കേസ് റജിസ്റ്റർ ചെയ്തത്.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!