സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു. തുടർച്ചയായ നാലു ദിവസം വിലയിൽ കുറവ് രേഖപ്പെടുത്തിയ ശേഷം ഇന്നലെ പവന് 200 രൂപ വർധിച്ചിരുന്നു. എന്നാൽ ഇന്ന് വീണ്ടും പവന് 120 രൂപ കുറഞ്ഞ് 36,800 രൂപയായി. 4,600 രൂപയാണ് ഗ്രാമിന്റെ വില.
ആഗോള വിപണിയില്‍ സ്പോട്ട് ഗോള്‍ഡ് വില ഔണ്‍സിന് 1,861.33 ഡോളര്‍ നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്.