ബാഴ്‌സോലണ: സ്പാനിഷ് ക്ലബ് ബാഴ്‌സലോണമായുള്ള കരാര്‍ അവസാനിപ്പിക്കുന്ന ലിയോണല്‍ മെസി മാഞ്ചസ്റ്റര്‍ സിറ്റിയിലേക്ക് ചേക്കേറുമെന്ന് റിപ്പോര്‍ട്ട്. നേരത്തെ നെയ്മർ ക്ലബ് വിടുമെന്നും ഇത്തവണ മെസ്സി ക്ലബ് വിടാൻ തയ്യാറെടുക്കുന്നുവെന്നും ആദ്യമായി വാർത്ത പുറത്ത് കൊണ്ട് വന്ന മാധ്യമ പ്രവര്‍ത്തകന്‍ മാഴ്‌സലോ ബച്ച്‌ലറാണ് ഇക്കാര്യം പുറത്തുകൊണ്ടുവന്നിരിക്കുന്നത്.
ഇഎസ്പിഎന്‍ റിപ്പോര്‍ട്ടര്‍മാരായ മോയ്‌സസ് ലൊറന്‍സ്, സാം മാസ്‌ഡെന്‍ എന്നിവരും ഇക്കാര്യം പുറത്തുവിട്ടിട്ടുണ്ട്. സിറ്റി പരിശീലകന്‍ പെപ് ഗാര്‍ഡിയോളയുമായി സംസാരിച്ചെന്നാണ് പുറത്തുവരുന്ന വിവരം. മെസി ഗാര്‍ഡിയോളുമായി ഫോണില്‍ ബന്ധപ്പെട്ടിരുന്നു. സിറ്റിയിലേക്ക് വരുന്നതിന്റെ സാധ്യതകള്‍ തേടിയിരുന്നുവെന്ന് ഇഎസ്പിഎല്‍ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. .

